ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
പിന്നെയും ഓര്‍മയില്‍
ജീവിതമലക്കി വേലിയില്‍ വിരിച്ചു...
തൂവലുരിഞ്ഞു
വരമ്പത്ത്
കുന്തിച്ചിരുന്നു;
കഞ്ചാവ് പുകച്ചു.
ചങ്കില്‍ കൊണ്ട അസ്ത്രങ്ങള്‍
ഒന്നൊന്നായി ഊരുമ്പോള്‍,
പിന്നെയും ഓര്‍മയില്‍
ആഴത്തില്‍...
തേങ്ങലായി ചാഞ്ഞും ചരിഞ്ഞും
ഇടര്‍ച്ചയോടെ നടന്നു...
തൂവലുകളുടെ
പിന്‍വിളി കേള്‍ക്കാതെ
പേരും നാളും ചൊല്ലി
പിന്നെയും ഇരുട്ട് ...
ഓരോ മുറിവിലും പരതി
മുന്നോട്ടായുമ്പോള്‍
ചങ്ങാതിയുടെ കുത്തിനെന്താഴം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ