2011, ജൂലൈ 25, തിങ്കളാഴ്‌ച

മാതുലന്റെ സാമ്രാജ്യം
അവളുടെ പ്രേമത്തേക്കാള്‍ വലുതാണെന്ന്‌
അവനും,
മുന്തിരിച്ചാറിന്‌
അവന്റെ സ്നേഹത്തേക്കാള്‍ മധുരമുണ്ടെന്ന്‌
അവളും,
തിരിച്ചറിഞ്ഞപ്പോളാണ്‌
ആറുമുഴം കയറിന്റെ
ഒരറ്റം കഴുത്തിലും,
മറ്റേയറ്റം മരക്കൊമ്പിലും കെട്ടി
പ്രണയം
ആകാശത്തുനിന്നും ഭൂമിയിലേക്ക്‌ ചാടിയത്‌!







ഇനിയുമെന്‍
ചാരത്തെത്തുകില്ലെങ്കില്‍
വരിക്കുമീ ദേഹം
മരണത്തെ,യെങ്കിലും
പ്രണയരൂപമണിയുന്ന ദേഹി
നിനക്കായവശേഷമാകും ....








3 അഭിപ്രായങ്ങൾ:

  1. എന്തിനാണ് അന്യരുടെ കവിതകള്‍ സ്വന്തമാക്കി പോസ്റ്റു ചെയ്യുന്നത്, സ്വന്തമായി ഒന്നെഴുതി നോക്കൂ

    മറുപടിഇല്ലാതാക്കൂ
  2. ക്ഷമിക്കണം. സ്വന്തമായി എഴുതിയതല്ല. ഇത് ഫേസ് ബുക്കിലെ പ്രണയ പുസ്തകം എന്ന ഗ്രൂപ്പില്‍ ഗ്രൂപ്പ്‌ മെംബേര്‍സ് ഇടുന്ന പോസ്റ്റുകള്‍ ആണ്. അത് മിക്കതും ആ പോസ്റ്റ്‌ ചെയ്യുന്ന ആളുടെ പേരില്‍ ആയിരിക്കും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്. അങ്ങനെ പറ്റുന്നതാണ്. പക്ഷെ ഇ കവിതയില്‍ ആരുടെ പേരും കൊടുത്തിട്ടില്ല.. നല്ലൊരു എഴുത്തിനെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു.. അതില്‍ ഉപരി മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കുന്നുമില്ല..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉവ്വോ , എനിക്കതറിയില്ലായിരുന്നു. അന്യരുടെ രചനകള്‍ സ്വന്തമാക്കി പോസ്റ്റ്‌ ചെയ്യുന്നവര്‍ ധാരാളം ഈ ലോകത്ത് . ഈ ലിങ്കില്‍ ഒന്ന് വന്നു നോക്കൂ. അവിടെ ഉള്ളവ പോസ്റ്റ്‌ ചെയ്യുമ്പോള്‍ അത് എന്റെതാണെന്ന് താങ്കള്‍ക്ക് മനസ്സിലാക്കാമല്ലോ
      http://jiyejiye.blogspot.in/2010/09/blog-post_15.html

      ഇല്ലാതാക്കൂ