വര്‍ണ്ണവിന്യാസങ്ങളുടെ കളങ്ങളില്‍
പരിഹാരക്രിയകള്‍ നിര്‍ദ്ദാക്ഷിണ്യം
താളം ചവിട്ടിപ്പിടയുമ്പോള്‍ സ്വത്വം
നഷ്ടപ്പെടണമെന്ന് പരികര്‍മ്മി.
പ്രതിക്രിയകള്‍ക്ക് മോഹം
മുളച്ചപ്പോള്‍, ആവാഹനത്തില്‍
അത്യാനന്ദമൊരു തുടര്‍ക്കഥയായി
തെറ്റിലെ ശരികള്ക്ക് പിറവിയായി.
സ്മാര്‍ത്തന്‍ കലിതുള്ളി
ചോദ്യങ്ങളാല്‍ വലനെയ്ത്
വരിഞ്ഞു മുറുക്കുമ്പോള്‍, ശ്വാസം
മുട്ടിയ കണ്ണുകള്‍ക്ക് മൌനം.
വേദനകളകറ്റാന്‍ മതിഭ്രമത്തിന്‍റെ
തൂക്കൂകയറില്‍ ജീവനൊടുക്കാന്‍
സമ്മതിച്ച നിമിഷങ്ങളെക്കളിയാക്കി
ആയുസ് പിന്നെയും ആര്‍ത്തു ചിരിച്ചു
നക്കിത്തുടച്ചു നാവുകഴച്ചപ്പോള്‍
ഒട്ടിച്ചേര്‍ന്നു വിയര്‍ത്തുവശം കെട്ട
ആഢ്യന്മാരുടെ നാഡീബലക്ഷയം
അരക്കിട്ടുറപ്പിക്കുന്ന അപൂര്‍ണ്ണക്രീഡകള്‍,
posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ