2011, ജൂലൈ 2, ശനിയാഴ്‌ച

പ്രണയം.....പ്രേമം......രണ്ടും സ്നേഹത്തിന്റെ പര്യായങ്ങള്‍........ഇത് രണ്ടും തമ്മില്‍ എന്തൊക്കെയോ വിത്യാസങ്ങള്‍ ഉണ്ട് എന്ന് തന്നെയാ എന്റെ കഴ്ച്ചപാടിലും......മഴ പോലെയാണ് ആര്‍ദ്രമായ പ്രണയം.....അതില്‍ പ്രണയിനിയുടെ വാക്കുകളില്‍ നമ്മളുടെ സ്വപ്‌നങ്ങള്‍ കാണാം......പ്രണയം ഒരു പുഞ്ചിരിയില്‍ തുടങ്ങി മനസ്സ് കൊണ്ട് സ്നേഹിച്ചു ജീവിക്കും........ചിലത് കണ്ണിരില്‍ കലാശിക്കും.....പ്രണയത്തില്‍ കൊളുത്തുന്ന അനുരാഘാ വിളക്കുകള്‍ എന്ന് ജ്വലിച്ചു നില്‍ക്കും.....പ്രണയിനിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളുടെ നെജിടിപ്പിന്റെ ആക്കം കൂട്ടും.........അവളുടെ മുന്നില്‍ മനസ്സില്‍ ഉള്ളതൊക്കെ പുറത്തു വരും.....ഇതിലെല്ലാം ഉപരി.....എതാര്‍ത്ത പ്രണയിനി എപ്പൊഴും മനസ്സില്‍ തന്നെ ഉണ്ടാവും.....കൂടെ തന്നെ ഉണ്ടാവും.....തന്റെ പ്രണയിനിയുടെ കണ്ണ് ഒന്ന് നിറഞ്ഞു കണ്ടാല്‍ തനിയെ നിറഞ്ഞു പോകും അവന്റെ കണ്ണുകളും.......പ്രണയം അത് ദിവ്യം ആണ് അനശ്വരമാണ്....അത് മനസ്സിന്റെ സംഗീതം ആണ്...............മറിച്ച്‌ പ്രേമം അത് വെറും ഭ്രമം അല്ലെ..?ആര്‍ക്കും ആരോടും എപ്പൊഴും തോന്നാവുന്ന വെറും പാഴ്സ്നേഹം .......കാഴ്ചക്കാരുടെ മുന്നില്‍ കെട്ടിയാടുന്ന വെറും നാടകം പോലെ.....എന്തിനെന്നു അറിയാതെ വെറുതെ ഒരു നേരംപോക്ക്.......കണ്ടിട്ടുണ്ട് എന്റെ കൂട്ടുകാര്‍ക്ക് ഇടയില്‍ ഒരുപാട് പ്രേമം......ഉടുപ്പ് മാറുന്ന ലാഗവതോടെയ് എന്നും മാറി മാറി പ്രേമിക്കുന്നു അവര്‍.....വെറും ഒരു പഴ്വാക്കാന് പ്രേമം........!!
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ