കത്തെഴുതി ചോദിച്ചു അവളോട് ഒരു നാള്‍ ഞാന്‍
കണ്ണേ നിനെക്കെന്നെ ഇഷ്ടമാണോ
ഇഷ്ടമാണ് നിനെക്കെന്കില്‍ അത് എത്രയുണ്ട് കരളേ
കടുക് മണിക്ക് തുല്യമോ കാക്ക തൊള്ള-ആയിരമോ
മറുപടി സുന്ദരി അവള്‍ എഴുതി
ഇഷ്ടമാണ് ഇഷ്ടമാണ് നൂറുവട്ടം പൊന്നെ
പക്ഷെ ആ ഇഷ്ടം എത്രെന്നു പറയാന്‍ വാക്കുകള്‍ പോരല്ലോ
സ്നേഹലോലന്‍ ഞാന്‍ മറൊരു കത്ത് എഴുതി ചോദിച്ചു
വരുന്നോ എന്‍റെ കൂടെ സിനിമ കാണാന്‍
സിനിമ കണ്ടിട്ട് പാര്‍ക്കിലും കയറാം
പാര്‍ലറില്‍ കയറി ഐസ്ക്രീമും കഴിക്കാം
മറുപടി കുസൃതികാരി അവള്‍ എഴുതി
നിന്റെ കൂടെ സിനിമ കാണാം പാര്‍ക്കിലും വരാം
പക്ഷെ ആദ്യം വേണ്ടത് ഒരു വാക്കല്ലേ
എന്നെ പറഞ്ഞു പറ്റിക്കില്ല എന്നൊരു വാക്കല്ലേ
വികാരലോലന്‍ ഞാന്‍ വീണ്ടും കത്തിലൂടെ ചോദിച്ചു
പോരുന്നോ എന്‍റെ കൂടെ വീട് കാണാന്‍
നീ വരും നേരത്ത് വീട്ടില്‍ മറ്റാരും ഇല്ലയെന്കില്‍
കെട്ടിപിടിച്ചു മാന്തളിര്‍ ചുണ്ടിലൊരു മുത്തം തരാം
മറുപടി കള്ളി അവള്‍ എഴുതി
നിന്റെ കൂടെ വീട്ടില്‍ വരാന്‍ സമ്മതം
മുത്തം വാങ്ങാനും സമ്മതം
പക്ഷെ അദ്ദ്യം വേണ്ടത് ഒരു വാക്കല്ലേ
എന്നെ കൈ ഒഴിയില്ല എന്നൊരു വാക്കല്ലേ
പ്രേമലോലന്‍ ഞാന്‍ പിന്നെയും എഴുതി ചോദിച്ചു
എന്‍റെ വിവാഹം കഴിഞ്ഞതല്ലേ
ഒരു കുട്ടിയുടെ അച്ച്ചനുമല്ലേ
പിന്നെ എങ്ങനെ വാഗ്ദാനം തന്നു സ്നേഹിക്കാനാവും
മറുപടി മിടുക്കി അവള്‍ എഴുതി
നീ എനിക്ക് താലി തരേണ്ട പുടവ തരേണ്ട
നിനെറെ കൂടെ താമസ്സിപ്പികുകും വേണ്ട
പക്ഷെ അദ്ദ്യം വേണ്ടത് ഒരു വാക്കല്ലേ
എന്നെ ആജീവനാന്തം സ്നേഹിക്കും എന്നൊരു വാക്കല്ലേ ????
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ