എനിക്കറിയാം
നമ്മുടെ
ചുംബനങ്ങള്‍ക്കിടയില്‍
ഒരു ചില്ലിന്റെ
നേര്‍ത്ത ഇടപെടല്‍
ഇപ്പൊഴുണ്ടെന്നു
ഉമ്മ വെച്ച് തന്നെയീ
ചില്ല് ഞാന്‍ പൊട്ടിക്കും
ആദ്യം
നിന്റെ ചുണ്ടുകളും
പിന്നെ നിന്നെതന്നെയും
മോചിപ്പിക്കും
അല്ലെങ്കില്‍
പിളര്‍ന്ന ചില്ലകത്തി
ഞാന്‍ അകത്തു വരും
എന്നിട്ട്
ചുംബിച്ചുചുംബിച്ചു
പൂത്തുകിടക്കുന്ന
കുറിഞ്ഞിമലകള്‍
നമ്മളോടിക്കയറും
അപ്പൂപ്പന്‍
തടികളായി
ഭൂമിയിലേക്ക്
എടുത്തു ചാടും
പൂക്കളില്‍
താമസിക്കും_ C S RAJESH
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ