2011, ജൂലൈ 25, തിങ്കളാഴ്‌ച

തോരാതെ പെയ്യാം ഞാന്‍...........
മഴനൂലുകളായി........ പേമാരിയായി
നീ കുളിര്‍നീടുവില്‍, നീ തളിര്‍തീടുവില്‍!

തോരാതെ പെയ്യാം ഞാന്‍...........
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിര്‍ നിറച്ച്;
പ്രിയേ നിനക്ക് വേണ്ടി; നിനക്ക് വേണ്ടി മാത്രം പെയ്യുന്ന പുതുമഴയായ്‌!

തോരാതെ പെയ്യാം ഞാന്‍...........
ഇരുളിന്‍റെ മൌന സംഗീതത്തില്‍...
കുളിര്‍ കാറ്റിന്‍റെ തലോടലില്‍.....
നിനക്ക് വേണ്ടി മാത്രം പെയ്യുന്ന നറുമഴയായ്‌!

തോരാതെ പെയ്യാം ഞാന്‍...........
നിന്‍റെ മിഴിതൂവലില്‍ തഴുകി
നിന്‍റെ... നിന്‍റെ നേര്‍ത്ത വിരലില്‍ പതിയെ തൊട്ട്
പിന്‍കഴുത്തിലെ സ്വര്‍ണ്ണരോമങ്ങളില്‍ അമര്‍ത്തി ചുംബിച്ച്
പിന്നെ; പിന്നെ നെറുകയില്‍ നിന്ന് നെഞ്ചിലേക്ക് തെരുതെരെ ചുംബിച്ച്
നിന്‍റെ പുക്കിളില്‍ പതിയെ കടിച്ച്; നിന്‍റെ നാണം വലിച്ചഴിച്ച്
മുറുക്കെ പുണര്‍ന്ന് നിലയ്ക്കാത്ത തുലാവര്‍ഷമായി....

തോരാതെ പെയ്യാം ഞാന്‍...........
ഓരോ തുള്ളിയും നിന്നിലിഞ്ഞു പെയ്തു.....
എത്ര നനഞ്ഞിട്ടും മതിവരാതെ.....
ഒടുവില്‍ നാം ഒരു മഴയാകും വരെ

Written By : - Manu...



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ