ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
ഒരു വര്‍ഷത്തിനു ശേഷം ഇന്നലെ ഞാന്‍ അവളെ വിളിച്ചു.. ഇത്രയും നാളത്തെ പരാതികളും, പരിഭവങ്ങളും പറഞ്ഞു തീര്‍ത്തു. പെയ്തൊഴിഞ്ഞ ആകാശം പോലെ ശൂന്യമായപ്പോള്‍, നിറഞ്ഞ കണ്ണുകളോടെ, മുറിഞ്ഞ വാക്കുകളോടെ അവള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു.. തനിക്കെങ്ങനെ തോന്നി .... ആയിരം ചോദ്യങ്ങള്‍ പോലെ, കുറെ നേരത്തേക്ക് എന്നെ നിശ്ചലനക്കിയ ചോദ്യം, അവളുടെ ആ ചോദ്യത്തിന് മുന്‍പില്‍ ഞാന്‍ ഇല്ലാതായി പോയി, അവളുടെ ആ ചോദ്യത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ കുറെ നേരം ഞാന്‍ നിന്നു. ഞാന്‍ എന്ത് പറയണം, അറിയില്ല, എന്ത് ചെയ്യണം അറിയില്ല. ജീവിതത്തില്‍ ഒരു കാര്യത്തിന് പോലും സ്വന്തമായി തീരുമാനമെടക്കാന്‍ പോലും ശേഷി ഇല്ല. ഈ ഒരു കാര്യം നേരത്തെ ആലോചിച്ചിരുന്നെങ്കില്‍, ഇന്ന് എനിക്ക് അവളോട് പറയാന്‍ ഒരു ഉത്തരമുണ്ടായനെ..ആകെ ഉള്ള ഒരു ജീവിതം അത് നമ്മെ സ്നേഹിക്കുന്നവരോട് ക്കൂടെ ജീവിച്ചു തീര്‍ക്കണം അല്ലെ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ