ഒരു ചെമ്പ നീര്‍ പൂവിന്
പണയമായ് നീ ചോദിച്ചത്
എന്‍റെ ഹൃദയത്തിലെ ചുവപ്പാണ് .
ബീഡിക്കറ പുരണ്ട
പ്രക്ഷുബ്ത യൌവനം
ഗ്ലിസറിന്‍ പുരട്ടി
ആദ്യം നീ കവര്‍ന്നത്
കാമ്പസില്‍ നിന്നാണ്.
ചിന്തകള്‍ ചുട്ടു പഴുത്തിരുന്ന
സന്ധ്യകളിലെ പീടിക തിണ്ണകള്‍ ..
നാലും കൂടിയ മുക്കുകളിലെ
വേരുകള്‍ പടര്‍ന്ന അറിവിന്‍റെ
ആല്‍മര ചോലകള്‍ ...
പുസ്തക പുഴുക്കള്‍ നിറഞ്ഞ
വായന ശാലയിലെ
മുറി കയ്യെന്‍ കസാരകള്‍
നിരത്തിയ യൌവനത്തിലെ
പാതിരാ തുരുത്തുകള്‍ ..
കണ്ണിലെ കനലുകള്‍..
വാക്കുകളിലെ മൂര്‍ച്ച ...
തൊണ്ടയിലെ മുഴക്കം..
അസ്തിത്വത്തിന്റെ നീണ്ട
ജാഥ കളില്‍ നിന്ന് ....
എന്‍റെ ചുവപ്പ്
എനിക്ക് തിരച്ചു തരൂ....
നിറമില്ലാത്ത പ്രണയം
ഞാന്‍ നിനക്ക് തിരിച്ചു തരാം
എന്‍റെ നിറം കെട്ട് പോകും മുമ്പ് .
പണയമായ് നീ ചോദിച്ചത്
എന്‍റെ ഹൃദയത്തിലെ ചുവപ്പാണ് .
ബീഡിക്കറ പുരണ്ട
പ്രക്ഷുബ്ത യൌവനം
ഗ്ലിസറിന്‍ പുരട്ടി
ആദ്യം നീ കവര്‍ന്നത്
കാമ്പസില്‍ നിന്നാണ്.
ചിന്തകള്‍ ചുട്ടു പഴുത്തിരുന്ന
സന്ധ്യകളിലെ പീടിക തിണ്ണകള്‍ ..
നാലും കൂടിയ മുക്കുകളിലെ
വേരുകള്‍ പടര്‍ന്ന അറിവിന്‍റെ
ആല്‍മര ചോലകള്‍ ...
പുസ്തക പുഴുക്കള്‍ നിറഞ്ഞ
വായന ശാലയിലെ
മുറി കയ്യെന്‍ കസാരകള്‍
നിരത്തിയ യൌവനത്തിലെ
പാതിരാ തുരുത്തുകള്‍ ..
കണ്ണിലെ കനലുകള്‍..
വാക്കുകളിലെ മൂര്‍ച്ച ...
തൊണ്ടയിലെ മുഴക്കം..
അസ്തിത്വത്തിന്റെ നീണ്ട
ജാഥ കളില്‍ നിന്ന് ....
എന്‍റെ ചുവപ്പ്
എനിക്ക് തിരച്ചു തരൂ....
നിറമില്ലാത്ത പ്രണയം
ഞാന്‍ നിനക്ക് തിരിച്ചു തരാം
എന്‍റെ നിറം കെട്ട് പോകും മുമ്പ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ