ഇലകൊഴിഞ്ഞ വൃക്ഷത്തിന്റെ
തളിരിടാനുള്ള വെമ്പലായിരുന്നു പ്രണയം
പ്രകാശത്തിന്റെ ചൂടെല്‍ക്കാനുള്ള
ആമ്പല്‍ പൂവിന്റെ ത്വരയായിരുന്നു പ്രണയം
ആകാശത്തെ വാരിപുണര്‍ന്ന
മഴവില്ലിന്റെ ചന്തമായിരുനു പ്രണയം
ഉണങ്ങി വരണ്ട മരുഭൂമിയിലെ
നീരുറവ തേടിയുള്ള യാത്രയായിരുന്നു പ്രണയം
മഴത്തുള്ളികള്‍ വീണു കുതിര്‍ന്ന
പുല്‍നാമ്പിന്റെ വിറയലായിരുന്നു പ്രണയം
കൂരിരുട്ടിന് താളം പകര്‍ന്ന
ചീവിടിന്റെ ഗാനമായിരുന്നു പ്രണയം
പനിനീര്‍പൂവിന്റെ മൃദുലമായ മേനിയിലെ
മഞ്ഞുതുള്ളിയുടെ മിന്നലാട്ടമായിരുന്നു പ്രണയം
മണല്‍തരികളെ വിഴുങ്ങാന്‍ കൊതിച്ച
തിരമാലയുടെ ആര്‍ത്തിരമ്പലായിരുന്നു പ്രണയം
എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോകുന്ന
കാറ്റിന്റെ തഴുകലായിരുന്നു പ്രണയം
നിലവില്‍ പാതിവിടര്‍ന്ന മുല്ലമൊട്ടുകളുടെ
സുഗന്ധമായിരുന്നു പ്രണയം
പ്രണയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ
കുളിരണിഞ്ഞ ഹൃദയമായിരുന്നു പ്രണയം
തളിരിടാനുള്ള വെമ്പലായിരുന്നു പ്രണയം
പ്രകാശത്തിന്റെ ചൂടെല്‍ക്കാനുള്ള
ആമ്പല്‍ പൂവിന്റെ ത്വരയായിരുന്നു പ്രണയം
ആകാശത്തെ വാരിപുണര്‍ന്ന
മഴവില്ലിന്റെ ചന്തമായിരുനു പ്രണയം
ഉണങ്ങി വരണ്ട മരുഭൂമിയിലെ
നീരുറവ തേടിയുള്ള യാത്രയായിരുന്നു പ്രണയം
മഴത്തുള്ളികള്‍ വീണു കുതിര്‍ന്ന
പുല്‍നാമ്പിന്റെ വിറയലായിരുന്നു പ്രണയം
കൂരിരുട്ടിന് താളം പകര്‍ന്ന
ചീവിടിന്റെ ഗാനമായിരുന്നു പ്രണയം
പനിനീര്‍പൂവിന്റെ മൃദുലമായ മേനിയിലെ
മഞ്ഞുതുള്ളിയുടെ മിന്നലാട്ടമായിരുന്നു പ്രണയം
മണല്‍തരികളെ വിഴുങ്ങാന്‍ കൊതിച്ച
തിരമാലയുടെ ആര്‍ത്തിരമ്പലായിരുന്നു പ്രണയം
എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോകുന്ന
കാറ്റിന്റെ തഴുകലായിരുന്നു പ്രണയം
നിലവില്‍ പാതിവിടര്‍ന്ന മുല്ലമൊട്ടുകളുടെ
സുഗന്ധമായിരുന്നു പ്രണയം
പ്രണയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ
കുളിരണിഞ്ഞ ഹൃദയമായിരുന്നു പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ