2011, ജൂലൈ 25, തിങ്കളാഴ്‌ച

mounam

ചിലപ്പോള്‍ ചില മൗനങ്ങള്‍ക്കും പറയാന്‍ കാണും
പറഞ്ഞാല്‍ തീരാത്ത കഥകള്‍ ...
മൗനം പോലും വാചാലമായിതീരുന്ന ഒരവസ്ഥ...
ഈ ലോകത്തിലാര്‍ക്കും തന്നെ അവന്റെ
നല്ല സുഹൃത്തുക്കളെ ജന്മനാ ലഭിക്കുന്ന
വരദാനങ്ങളല്ല...
ജീവിത യാത്രയിലെ വഴിയോരങ്ങളില്‍
നിന്നും കൂടെ കൂട്ടുകയോ
കൂടുകയോ ചെയ്യപ്പെടുന്നതാണ്...
ചില സൗഹൃടങ്ങലലുണ്ട്
ഏകാന്ത പാതയിലെ
തണല്‍ മരങ്ങള്‍ പോലെയാണവ...
മരുഭൂവിലെ നീരുറവ പോലെയും...
അവ വീണ്ടും വീണ്ടും ആസ്വദിക്കുവാന്‍
തോന്നും ജീവിതകാലം മുഴുവനും
അങ്ങനെ അല്ലെ ....
ഇതിനു ഒരു മറുപുറമുണ്ട്...
അതെഴുതാന്‍ എന്റെ സുഹൃത്തുക്കള്‍
ഒരിക്കലും കാരണമാകാതിരിക്കട്ടെ...
കാരണം ജീവിത യാത്രയില്‍ കിട്ടുന്ന
വൈരങ്ങളായി നിങ്ങളെ കണ്ടു പോകുന്നു
അതിനാലാണ്....
ഉരച്ചാലും ഉരച്ചാലും വീണ്ടും വീണ്ടും
ശോഭ യെറുന്ന വൈരങ്ങളായിരിക്കാം
നമുക്ക്...



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ