ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
അറിയാതെ ചില നേരങ്ങളില്‍ ഞാന്‍ കാലത്തെ മറക്കുന്നു,
ഒരു സ്വപ്നത്തിന്റെ നിശബ്ധമായ് സംഗീതം പോലെ
ആ മറവിയില്‍ ഞാന്‍ അലിഞ്ഞു ചേരുന്നു,
അലിഞ്ഞലിഞ്ഞു ഇല്ലാതാകുമ്പോള്‍
അറിയാതെ നീയും എന്റെ
മറവിയില്‍ ഓര്‍മയുടെ മഞ്ഞുകാലമാകുന്നു...
ഇന്നലെകള്‍ ഇന്നിന്റെ വിരിമാറിലേക്ക്
യാത്ര ചെയ്യുമ്പോള്‍
ഞാന്‍ അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്
എനിക്ക് നഷ്ട്ടമാകുന്ന ചില സമയകാലങ്ങള്‍,
ആ കാലത്തിന്റെ ഇടവഴികളിളുടെ
ഞാന്‍ ഞാന്‍ മാത്രമായി അകലേക്ക് മറയുമ്പോള്‍
ഒരു പിന്‍ വിളിക്കായ് എന്റെ കാതുകളും
ഒരു പിന്‍ നടതതിനായി എന്റെ പാദങ്ങളും കൊതിക്കുന്നു,
എനിക്ക് മാത്രമാകുന്ന കാലത്തിനായി
ഞാന്‍ കാത്തിരിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ