ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആയിരം ജന്മങ്ങള്‍ കഴിഞ്ഞാലും എനിക്ക് നിന്നോടുള്ള പ്രണയം.. അവസാനിക്കുന്നില്ല. നിന്നോട് ഞാന്‍ എന്റ്റെ പ്രണയം പറയാതെ പോയി എന്നൊരു തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളൂ..എന്തോ.. എനിക്കങ്ങനെ പറയാന്‍ തോന്നിയില്ല.. എന്നും ഞാന്‍ നിന്നെ പ്രണയിക്കുക ആയിരുന്നു.. നിന്നോട് വഴക്കിടുമ്പോള്‍.. നിന്റ്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല എന്ന് കള്ളം പറഞ്ഞപ്പോ.. അങ്ങനെ അങ്ങനെ നിന്നോട് കൂടിയുണ്ടായിരുന്ന നിമിഷങ്ങളിലെല്ലാം ഞാന്‍ പ്രനയമെന്തന്നറിഞ്ഞു... ഇപ്പോള്‍..ആ പ്രണയം പറയാന്‍ നീ ഈ ലോകത്തിലില്ല... എന്നെന്നേക്കുമായി എന്നില്‍ നിന്നകന്നു.. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ഒരു ലോകത്തിലേക്ക്.. എന്നെയും കൊണ്ടുപോകില്ലേ ആ ലോകത്തിലേക്ക്..
posted by :
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ