ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
പ്രണയം അഗ്നിയായെരിയുകയാണ് നിന്മുഖം ഓര്തിരിക്കുമ്പോള്‍
ഈ വിരഹമെന്നെ ഉദാസീനനാക്കുന്നു.
എരിയുന്ന സൂര്യന് താഴെയും നീയാണെന്‍റെ ദാഹം
നിന്‍ കണ്ണില്‍ കണ്ണുനോക്കിയിരിക്കാന്‍
നിന്‍ മാറിലൊന്ന് തലചായ്ക്കാന്‍
നിന്നുള്ളില്‍ തുടിക്കുന്ന നമ്മുടെ സ്വപ്നത്തിനായ് കാതോര്‍ക്കാന്‍
തുടുത്ത നിന്‍ ചുണ്ടിലോന്നുമ്മവെക്കാന്‍
കാറ്റില്‍ പാറുന്ന നിന്നളകങ്ങളെ മാടിയോതുക്കാന്‍
ഇവിടെ ഉദിച്ചസ്ഥമിക്കുന്ന സൂര്യനു മുന്‍പേ
ഒച്ചിനെ പ്പോലെ ഇഴയുന്ന കലണ്ടെരിലെ അക്കങ്ങള്‍ക് മുന്‍പേ
എനിക്കു പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഇനിയൊരു സംഗമമുണ്ടാകുമോ എന്നാരറിഞ്ഞു എങ്കിലും
മറക്കരുതെന്നെയെന്നും
പിരിയാന്‍ നേരം നീ പറഞ്ഞതോര്‍തെന്നും ഉറങ്ങാതെ നേരം വെളുപ്പിച്ച്ചിടുന്നോമനേ.....................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ