2011, ജൂലൈ 25, തിങ്കളാഴ്‌ച

മായ്ച്ചാല്‍ മായാത്തത് എന്റെ ചുണ്ടു കൊണ്ട് -
നിന്നിലെഴുതുന്ന കവിത മാത്രമായിരുന്നു,
അതുകൊണ്ടല്ലേ നീ രുചിക്കാത്ത എന്റെ ചുണ്ടിലെ കവിത
എന്റെ ചിരി പോലെ മായ്ഞ്ഞുപോയത്.







ചില മറവികള്‍ പ്രിയപ്പെട്ടവര്‍ക്ക്
തരാന്‍ പറ്റാത്ത സമ്മാനമാണ്.
കണ്ണെടുക്കാനാവാത്ത വര്‍ണ്ണക്കടലാസില്‍
പൊതിഞ്ഞതിനാലായിരിക്കണം
പൊട്ടിച്ചാസ്വദിക്കാന്‍ പറ്റാത്തത്.









എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം..







പ്രണയം

അതൊരു മണ്ണാങ്കട്ടയുമല്ല മക്കളേ
പക്ഷെ സത്യം തിരിച്ചറിയാന്‍ നാമെടുക്കുന്ന സമയം വലുതാണ്‌.







അടര്‍ത്തിമാറ്റാന്‍
ആകുന്നില്ലല്ലോ ,
ഹൃദയത്തില്‍ നിന്നും
നിന്റെ ചുംബനത്തിന്റെ
വേരുകളെ ..







വിട വാങ്ങുന്നു ഞാന്‍
നഷ്ടമാകുന്ന സുഖങ്ങളെ
തമസ്കരിച്ചു
നില നില്‍ക്കെണ്ടുന്ന
സത്യങ്ങള്‍ക്കായി...
വന്നു ചേരേണ്ട
വലിയ ശരികള്‍ക്കായി ...
താനേ കാലം വഴി തെളിക്കും
ഇന്നത്തെ ഈ കുറിപ്പിന്റെ
ഉള്‍പ്പോരുള്‍ ...
അകലങ്ങളിലിരുന്നു
കണ്ടു കൊള്‍ക...
നിശബ്ദമായോന്നു
കരഞ്ഞു കൊള്‍ക...
പോകാതെ പറ്റില്ല
അതാണ്‌ ശരി...
ഈ ലോകത്തിന്റെ
ജീവിതത്തിന്റെ
വലിയ ശരി...

ചോദ്യ ചിഹ്നമാകാതിരികട്ടെ
ആ ശരിയുടെ ഉത്തരം...
ചുവപ്പ് വരകള്‍ വീഴാതിരിക്കട്ടെ...
ജയിക്കട്ടെ ലോകം
നമ്മള്‍ പരാചിതരായെന്കിലും ....









posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ