2011, ജൂലൈ 5, ചൊവ്വാഴ്ച

ത്യാഗികള്‍

സമാന്തരങ്ങള്‍,
നീണ്ടുനീണ്ടങ്ങിനെ
പോകുന്നാ രേഖകള്‍
അന്യോന്യം പുണരാനാകാതെ
തേങ്ങുന്ന പ്രണയികള്‍.
സമാന്തരങ്ങള്‍,
പ്രണയത്തിന്റെ,വിരഹത്തിന്റെ
ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ കണ്ടു
സ്വയം ശപിക്കുന്ന സാക്ഷികള്‍
സമാന്തരങ്ങള്‍.
ധൃതഗതിയില്‍ കുതിച്ഛങ്ങു പായുന്ന
ഹുങ്കാര വണ്ടിയെ
സ്നേഹിക്കാന്‍ കൊതിച്ചു
പരാജയപ്പെട്ടവര്‍
എന്നും, വേദനകള്‍ മാത്രം തിന്നവര്‍
കൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ്
സ്വയം തടുക്കുന്ന ത്യാഗികള്‍
ഉരുളുന്ന ലോകത്തിനായി
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ