2011, ജൂലൈ 18, തിങ്കളാഴ്‌ച

ഞാന്‍ ചെവിയോര്‍ത്തു,

ഇല്ല. കാലന്‍ കോഴി കൂവുന്നില്ല.

ഉറപ്പാണ്‌ ,എന്നെ കണ്ടിട്ടില്ല
എണ്റ്റെ ഓര്‍മ്മകള്‍ക്ക്‌ ചിതലരിക്കുന്നു ,

എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ പേ പിടിക്കുന്നു

“ഓരോ ജീവിതത്തിനും ഒരുപാട്‌ സ്വപ്നങ്ങളുണ്ടാവും,

ഓരോ സ്വപ്നത്തിനും ഒരുപാട്‌ അര്‍ഥങ്ങളും

പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,

അതാണ്‌ നമ്മുടെ ഏവും വലിയ തെറ്റ്”
ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്‌

ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല

ഇന്നലെ ഞാന്‍ ആരായിരുന്നു

എന്ന്‌ ഞാന്‍ മറന്നുപോയി

ഇന്ന്‌ ഞാന്‍ ആരാണെന്ന്‌ ചിന്തിച്ചപ്പോഴേക്കും

നാളെയായി

“കറമുട്ടിനില്‍ക്കുന്ന ദേഹത്തിലെ

കരവിരുതിണ്റ്റെ കാലൊച്ചയത്രേ

എണ്റ്റെ വിരലില്‍ വിരിയുന്ന, തലയില്‍

ഉറയുന്ന വാക്കുകളെന്ന കൂംബാരങ്ങള്‍”
നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,

ഇന്നലെയുടെ ഓര്‍മ്മകള്‍ എണ്റ്റെ ഉറക്കം കെടുത്തുന്നു
ആത്മാവിനോടുള്ള പ്രണയം ആര്‍ദ്രമാണ്‌ .

പങ്കുവെയ്‌ക്കാന്‍ വാക്കുകളോ, സ്വപ്നങ്ങളോ ,

നിമിഷങ്ങളോ വേണ്ടാത്ത പ്രണയം

posted by : ആഖി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ