2011, ജൂലൈ 25, തിങ്കളാഴ്‌ച

വിരസമായ വേനലവധികളില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ....എന്‍റെ സ്കൂള്‍ ഒന്ന് തുറന്നെകില്‍ / പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ല..............എന്‍റെ കൊച്ചിനെ കാണാന്‍.....റോസാപൂവും വച്ച് ഒരു കുഞ്ഞു ചിരിയുമായി......അവള്‍ വരുന്നത് കാണാന്‍.....കൌമാരത്തിന്റെ തുടക്കത്തില്‍ മൊട്ടിട്ട എന്‍റെ സ്നേഹത്തിനെ വേണമെങ്കില്‍ പ്രണയം എന്ന് വിളിക്കാം..........അതെ ഞാന്‍ പ്രണയിക്കുകയായിരുന്നു.......ആ കുഞ്ഞു കണ്ണുകളെ.....ആ ചിരിയെ......ആ പിണക്കങ്ങളെ....എല്ലാം ....വേനലവധി കഴിഞ്ഞു ഞാന്‍ എന്‍റെ സ്കൂളില്‍ എത്തി.........പോടി പിടിച്ചു കിടന്ന ക്ലാസ്സ്‌ മുറിയില്‍ ആദ്യം എത്തിയത് ഞാനായിരുന്നു........പിന്നെ ഓരോ കുട്ടികളായി വന്നു തുടങ്ങി.....എല്ലാവരും വന്നു.....പക്ഷെ അവളെ മാത്രം കണ്ടില്ല.......പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.......ജ​നലിലുടെ അവള്‍ വരുന്നുണ്ടോ എന്ന് ഒരിക്കല്‍ കൂടി നോക്കി....ഇല്ല അവള്‍ മാത്രം വന്നില്ല.......ഞാന്‍ ക്ലാസ്സിന്റെ പുറത്തിറങ്ങി......മഴതുള്ളി വീണു എന്‍റെ കുഞ്ഞു കുപ്പായം എല്ലാം നനഞു.....മഴതുള്ളികള്‍ക്കിടയിലൂ​ടെ....അവളെ ഞാന്‍ കണ്ടു...................ഹെഡ്മാ​സ്റ്ററുടെ മുറിയുടെ അടുത്ത്....അവളുടെ അമ്മയുടെ കൂടെ....അതുവഴി വന്ന അംബിക ടീച്ചര്‍ എന്നോട് പറഞ്ഞു......കൂട്ടുകാരി പോകുവാണ്‌..... പുതിയ സ്കൂളിലേക്ക്........TC വാങ്ങാന്‍ വന്നതാ.....എന്‍റെ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു........കണ്ണ് നിറഞ്ഞു....പക്ഷേ മഴതുള്ളികള്‍ക്കിടയില്‍ ആരും അത് കണ്ടില്ല.....ഒന്ന് കൂടി ഞാന്‍ അവളെ നോക്കി....അപ്പോഴും ആ ചുണ്ടില്‍ നിന്നും ചിരി മാറിയിട്ടുണ്ടായിരുന്നില്ല.....​.........പിന്നെ ഇതുവരെ ഞാന്‍ അവളെ കണ്ടിട്ടില്ല.... .."എന്‍റെ കൂട്ടുകാരിയുടെ ഓര്‍മയ്ക്ക്"......


posted by : 

1 അഭിപ്രായം: