2011, ജൂലൈ 5, ചൊവ്വാഴ്ച

സ്നേഹത്തെക്കുറിച്ച് എഴുതാനും അങ്ങനെ എഴുതിയിരിക്കുന്നതൊക്കെ വായിച്ച് സങ്കല്പങ്ങള്‍ നെയ്ത് കൂട്ടാനും സ്വപ്നങ്ങള്‍ കാണാനും ഒക്കെ നല്ല രസമാണ്...
ജീവിതത്തില്‍ ഒന്ന് സ്നേഹിക്കാന്‍ ശ്രമിച്ച് നോക്കൂ...അപ്പോള്‍ അറിയാം...എന്താ സ്നേഹം എന്ന്...

സ്നേഹം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന വികാരമാണ്...

അതിന് ആത്മാര്‍ത്ഥതയുണ്ടാകുമ്പോള്‍ ആ ബന്ധം മുന്നോട്ട് പോകുന്നു...

സ്നേഹം ഒന്നിനും തടസ്സമാവുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് അന്ധമാണ്. അങ്ങനെയാകുമ്പോള്‍ മാത്രമാണ് സ്നേഹം സുന്ദരം ആകുന്നത്.

സമയമുള്ളപ്പോള്‍ ബൈബിള്‍ ഒന്ന് വായിച്ചു നോക്കൂ...അതില്‍ സ്നേഹത്തെക്കുറിച്ച് ചില വരികള്‍ ഉണ്ട്...അതില്‍ പറഞ്ഞിരിക്കുന്നത് പോലെ മറ്റൊരിടത്തും സ്നേഹത്തെക്കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞിട്ടില്ല...

സത്യമായും എനിക്കും അറിയില്ല എന്താ സ്നേഹം എന്നു പറഞ്ഞുതരാന്‍...

ഒന്ന് അറിയാം. (സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം) ഈ എഴുതിയിരിക്കുന്നത് സ്നേഹം അല്ല. അഡ്ജസ്റ്റ്മെന്റ് ആണ്. ഇവിടെ എല്ലാ സ്നേഹബന്ധങ്ങളും പൊലിഞ്ഞു പോകുന്നതിന് കാരണവും ഈ അഡ്ജസ്റ്റ്മെന്റ് തന്നെയെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നു
ആഖി
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ