സൂര്യാസ്തമന മുഹൂര്‍്ത്തത്തില്‍്
ഒരു നദീ തടത്തില്‍ വെച്ച്
കൃഷ്ണന്‍ അവളെ അവസാനമായ്
സ്നേഹിച്ചു.
പിന്നെ
ഉപേക്ഷിച്ചു....
ആ രാത്രി ഭര്‍ത്താവിന്റെ
കൈകള്‍ക്കിടയില്‍ താന്‍ മരിച്ചുപോയവളായി രാധക്ക് തോന്നി
അപ്പോള്‍ അദ്ദേഹം അന്വേഷിച്ചു.....
എന്ത് കുഴപ്പമാണ് സംഭവിച്ചത്..? 'പ്രിയേ...
നീയെന്റെ ചുംബനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ലെന്നോ....'
അവള്‍ പറഞ്ഞു....
'അല്ല ഒരിക്കലുമതങ്ങനെയല്ല'
പക്ഷെ അവള്‍ ചിന്തിച്ചു....
കൂത്താടികള്‍ നോവിച്ചാല്‍്
ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കാനാണ് .....
............................. മാധവിക്കുട്ടി / കമല സുരയ്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ