2011, ജൂലൈ 25, തിങ്കളാഴ്‌ച

ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍...
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.............



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ