2011, ജൂലൈ 25, തിങ്കളാഴ്‌ച

എന്റെ പൂമ്പാറ്റയ്ക്ക്


------------------------------​------

വേദനകളില്‍ സ്വാന്തനമായി
മനസിന്‌ കുളിരായി
ഇളം തെന്നലായി
പാറിയടുക്കുന്ന
എന്റെ മാത്രം
പൂമ്പാറ്റക്കായി.....

പ്രകാശം പൊഴിക്കുന്ന
പുന്ചിരിയുമായി
എന്റെ ജീവിതത്തിലേക്ക്
എത്തപ്പെട്ട
എന്റെ സ്വന്തം
പൂമ്പാറ്റക്കായി....

വര്‍ണ്ണങ്ങള്‍
വാരിവിളമ്പിയ
അനേകം നിമിഷങ്ങള്‍
സമ്മാനിച്ച,
സമ്മാനിച്ച്‌ കൊണ്ടിരിക്കുന്ന
എന്റേത് മാത്രമായ
പൂമ്പാറ്റക്കായി....

ചെറു പിണക്കങ്ങളില്‍
പോലും തേനൂറുന്ന
മറു മരുന്നുമായി
എന്നിലെക്കൊടിയെത്തുന്ന
എന്റെ പൂമ്പാറ്റക്കായി....

പാറി പോകും എന്ന്
കാണിച്ചു പറ്റിച്ചു
എന്നെ മണ്ടനാക്കി
പൊട്ടി ച്ചിരിക്കുന്ന
എന്റെ വര്‍ണ്ണ
ശലഭത്തിനായി...

സ്നേഹത്തിന്റെ നിറം
വാരിയോളിപ്പിച്ചു
മനസിന്‌ കുളിര്‍മ്മയെകുന്ന
എന്റെ ജീവനായി

സ്നേഹത്തില്‍ പൊതിഞ്ഞ
സന്തോഷത്തില്‍ ചാലിച്ച
ഒരിറ്റു തേന്‍ ...
ഹൃദയത്തില്‍ നിന്നും ...
ഒരിറ്റു മധുരം
എന്റെ ഹൃദയത്തില്‍ നിന്നും ....

-----------Posted by ഞാന്‍ ഒരു ചാരുംമൂട് കാരന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ