2011, ജൂലൈ 25, തിങ്കളാഴ്‌ച

വഴി തെറ്റി വന്നൊരു
വാക്കില്‍ തട്ടിയാണ്
മനസ്സ് മുറിഞ്ഞത്

പകയോടെ കൊത്തിയ
മൂര്‍ഖന്‍റെ
വിഷപ്പല്ല് കൊണ്ടായിരുന്നു
സ്വപ്‌നങ്ങള്‍ നീലിച്ചത്

മഷി തണ്ടുകളിരുത്തു വച്ച്
ഓര്‍മ പുസ്തകത്തിലെത്ര
തിരഞ്ഞിട്ടും
വാക്കുടയാത്തോരാ
സ്ലേറ്റു മാത്രം
മിഴിയിലുടക്കുന്നില്ല

ഏത് മൃത ചുംബനത്തിന്റെ
ആലസ്യത്തില്‍
മയങ്ങുമ്പോഴായിരുന്നു
എന്‍റെ
ഹൃദയം പിളര്‍ന്നു നീ
സ്വതന്ത്രയായത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ