ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
എപ്പോഴും വിചാരിക്കും എന്തെങ്കിലുമൊക്കെ എഴുതണമെന്നു. പക്ഷെ കഴിയാറില്ല. ആശയമുണ്ടെങ്കിലും അത് വാക്കുകളിലേക്കോ വരികളിലേക്കോ എത്തിക്കാന്‍ കഴിയാറില്ല.എഴുതാന്‍ ഇരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടില്ല. എഴുതാനുള്ള വാസന കിട്ടിയിട്ടില്ല തന്നെ.എന്നാലും എന്തൊക്കെയോ എഴുതും. അത് വായിച്ചു നോക്കുമ്പോള്‍ ആശയത്തിനോട് യാതൊരു നീതിയും പുലര്‍ത്തിയിട്ടില്ല എന്ന് മനസ്സിലാവും. അത് കൊണ്ട് അത് മായ്ച്ചു കളയും സത്യത്തില്‍ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നെങ്കില്‍ എത്ര കെട്ട് പേപ്പര്‍ ചുമ്മാ പോവുമായിരുന്നു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ