ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ഈ വിചനമായ രാത്രയില്‍ അവള്‍ നിദ്രയെ പുല്‍കിയിടുണ്ടാവും..ഗാഡനിദ്രയെ..പക്ഷെ അവള്‍ അറിയുന്നുണ്ടോ അവളുടെ ഓര്‍മ്മകളാല്‍ ഒരു കൊച്ചു ഹൃദയം തീരാ സങ്കടത്തിലാണ് എന്ന്..അവളെ കുറിച്ച് ഓര്‍ത്തു ഉറങ്ങാതെ രാവിന് കൂട്ടിരിക്കുയാണെന്ന്..ഇല്ല അവള്‍ അറിയില്ല അറിഞ്ഞിട്ടും അവള്‍ അറിയാത്തത് പോലെ നടിക്കുകയാണ്...........
വേദനിക്കുന്ന ഹൃദയത്തിന്റെ വിചാരം മറ്റുളവര്‍ സുഖിക്കുകയാനെന്നാ . സുഹൃത്തേ അവള്‍ക്കും ഒരു ഹൃദയം ഇല്ലേ, ആ ഹൃദയത്തില്‍ സ്നേഹം ഉള്ളത് കൊണ്ടല്ലേ ഒരിക്കല്‍ നിങ്ങളെ അവള്‍ പ്രണയിച്ചത്. ആര്‍ക്കൊക്കെയോ വേണ്ടി പ്രണയം വേണ്ടെന്നു വെക്കുമ്പോള്‍ അവളെ പുചിച്ചു തള്ളരുത്, സാഹചര്യങ്ങളെ മനസ്സിലാക്കി സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങി കൂടണം, അവളുടെ ഓര്‍മ്മകളുമായി. പിന്നെ ജീവിതം എന്ന സത്യത്തെ ഉള്‍ക്കൊണ്ട് കൊണ്ട് ഓര്‍മ്മകള്‍ എന്ന സുഗന്ധമില്ലാത്ത പൂക്കളെ വഴിയരികില്‍ ഉപേക്ഷിച്ചു, ജീവിത യാത്ര തുടരണം. ഇടക്കെപ്പോഴെങ്കിലും ആ പൂക്കള്‍ സുഗന്ധത്തോടെ നമ്മുടെ ഓര്‍മ്മകളില്‍ എത്തിയാല്‍ ആ ഓര്‍മ്മകളുടെ സുഗന്ധം ആസ്വദിക്കുക. അല്ലാതെ എപ്പോഴും മണപ്പിചോണ്ടിരുന്നാല്‍ മടുക്കും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ