2011, ജൂൺ 28, ചൊവ്വാഴ്ച

കൂടെ നടക്കുമ്പോള്‍.

കൂടെ നടക്കുമ്പോള്‍.

ചിലപ്പോള്‍ തോന്നും
കൂടെ നടക്കുന്നുണ്ടെന്ന്,ഒച്ചയില്ലാ
തെ.
അദൃശ്യമായ ഒരു ശരീരം പോലെ...
ചിലപ്പോള്‍ തോന്നും
പുറത്തൊന്നു തോണ്ടിയെന്ന്‍,പതുക്കെ..
തിരിഞ്ഞു നോക്കിയാല്‍
ഒന്നുമില്ലെന്ന പേടി മാത്രം!

ചിലപ്പോള്‍ തോന്നും
ഒന്ന് പ്രണയിച്ചു കൂടെയെന്ന്,
സകലതും ഇട്ടെറിഞ്ഞ്
ഇരുളിലൂടെ ഒരു പ്രയാണം;ഒറ്റക്ക്
അല്ല,കൂട്ടിന് നീയുണ്ടെന്ന്!

ചിലപ്പോള്‍ തോന്നും
ഒന്ന് കലഹിച്ചു കൂടെയെന്ന്‍,
നിറുത്താതെ, പിടിവിടാതെ
എന്തെയിങ്ങനെയെന്ന ക്രോധം
ഉള്ളിലുണരുമ്പോള്‍...

കൂടെ നടക്കുന്ന
മരണമേ,
കാത്തിരിക്കൂ,മറുകരയെത്തട്ടെ
ഞാനീ നൂല്പാലം കടന്ന്!
POSTED BY : BIJU MEDAYIL H

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ