2011, ജൂൺ 28, ചൊവ്വാഴ്ച

കാതില്‍ വന്നു പതിക്കുന്ന
പൊന്‍ നാദമായിരുന്നു
അന്ന് നിന്റെ പൊട്ടിച്ചിരികള്‍

എപ്പോളോ കൈകള്‍ അറിയാതെ
ദ്രിടമായപ്പോള്‍
നിന്റെ കുപ്പിവളകള്‍ക്ക്
വേദനിച്ചപ്പോള്‍

അറിഞ്ഞിരുന്നില്ല ഞാന്‍
അതൊരു ഇരമ്പലാകുമെന്നു
സ്നേഹക്കൂട്ടില്‍ നിന്നും
പറന്നു പോകുന്ന കിളികളുടെ
ഇരമ്പല്‍ .....
POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ