2011, ജൂൺ 30, വ്യാഴാഴ്‌ച

ഒരു നഷ്ട പ്രണയത്തിന്‍റെ ഇരുളറയില്‍ തനിച്ചിരുന്നു കാലം തള്ളി നീക്കാനഗ്രഹിച്ച എന്നിലേക്ക്‌ നീ കടന്നു വന്നു....
ഒരിക്കലും ഞാന്‍ ക്ഷണിച്ചതല്ല നിന്നെ എന്നിലേക്ക്‌......നീയായി കടന്നു വന്നതുമല്ല.....
ആര്‍ക്കോ വേണ്ടി ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടി
ഒരു ചരടിനാല്‍ മാത്രം ബന്ധിക്കപെട്ടു നീ എന്നില്‍
എന്‍റെ മനസ്സിനെ വഞ്ചിക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് അപ്പോഴും എന്നോട് തന്നെ ഞാന്‍ പറയുന്നുണ്ടായിരുന്നു....
ഒരിക്കല്‍ പോലും നിന്‍റെ പ്രണയമോ നിന്‍റെ സ്വപ്നങ്ങളോ എനിക്ക് കാണാന്‍ ആയില്ല കാരണം ഒരു ജന്മം എനിക്ക് കാണാന്‍ ബാക്കി വെച്ച് പോയ പ്രണയം എന്നില്‍ അവശേഷിക്കുന്നുണ്ടായിരുന്നു..........
എവിടെയൊക്കെയോ നഷ്ട്ടപെട്ട സ്വരവും സനിദ്യവും തേടി ഞാന്‍ എന്നെ സധാ അലയാന്‍ വിട്ടിരിക്കുകയായിരുന്നു......
നിന്നരികില്‍ ഇരുന്നാലും മറ്റൊരു ലോകത്ത് ഞാന്‍ തനിയെ സന്തോഷം കണ്ടെതുവായിരുന്നു.......എല്ലാം നീ അറിയുന്നനുണ്ടായിരുന്നു....എന്നിട്ടെന്തേ
ഒരിക്കല്‍ പോലും നീ എന്നെ തട്ടി വിളിച്ചില്ല ..........
വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അറിയാതെ പോകില്ലായിരുന്നു നിന്നെ......
ഒരു നഷ്ട്ട വസന്തത്തില്‍ പൊലിഞ്ഞു പോയ പൂ പോലെ എന്നില്‍ നിന്നും അകന്നു പോയ നിമിഷങ്ങള്‍..ആ ഓര്‍മ്മയില്‍ ഞാന്‍ ജീവിക്കുന്നു ത്യാഗമെന്നു ഞാന്‍ കരുതി.....അത് പക്ഷെ തെറ്റായിരുന്നു........ഒരിക്കല്‍ എന്നെ തോല്‍പ്പിച്ച പ്രണയത്തെ ഇന്ന് ഞാന്‍ തോല്പ്പിക്കുകയായിരുനു......
നിന്നിലൂടെ
നിന്നിലും അവശേഷിക്കുന്നത് സ്നേഹം കൊതിക്കുന്ന മനസ്സാണെന്ന് ഞാന്‍ അറിയാന്‍ ശ്രമിച്ചില്ല...
ഒടുവില്‍ സൌമ്യമായ നിന്‍റെ യാത്ര പറച്ചിലില്‍ എന്നെ ചുട്ടെരിക്കാനുള്ള ശക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.........
യാത്ര പറയുന്ന നേരം നിന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയും കണ്ണില്‍ പടര്‍ന്ന കണ്ണ് നീരും.....
നിന്‍റെ മനസ്സിലെ എരിയുന്ന കനലുകള്‍ എനിക്ക് കാണിച്ചു തന്നു
അപ്പോഴും നിന്‍റെ പ്രാണസ്ഥാനത്ത് ഞാന്‍ ചാര്‍ത്തിയ പ്രപഞ്ച സ്വരൂപമായ താലി അന്നാദ്യമായി ഞാന്‍ കണ്ടു...... ഒരിക്കല്‍ പോലും ഞാന്‍ നീതി പുലര്‍ത്താത്ത ആ സത്യം എന്നെ ആദ്യമായി ചോദ്യം ചെയ്തു...
നിന്‍റെ ശിരോമദ്യത്തില്‍ പരമാത്മ സ്ഥാനത്തു സമര്‍പിച്ച എന്‍റെ ജീവന്‍...സീമന്ത രേഖയാല്‍ നീ മറച്ചു വെച്ചത്....നിന്‍റെ രക്തത്താല്‍ ആയിരുന്നോ...
അഞ്ചു ധര്‍മ്മങ്ങള്‍ പാലിക്കുമെന്ന വക്കില്‍ ഞാന്‍ തന്ന പുടവ ഒന്നും ഞാന്‍ പാലിച്ചില്ലെന്ന് എന്നോട് വെളിപ്പെടുത്തി .....എല്ലാം അന്നാദ്യമായി
....എന്‍റെ അന്ധതയില്‍ കാണാത്ത പോയതെല്ലാം അപ്പോഴാദ്യമായി കണ്ടു....
തിരിച്ചു വിളിക്കാന്‍ എന്‍റെ പ്രാണന്‍ പോലും എന്നില്‍ നിന്നും കുതിച്ചോടി.....
പക്ഷെ എവിടെയോ ഞാന്‍ നിശ്ചലമായി പോയി...
നിന്നെ അഭിമുകീകരിക്കാന്‍ എന്നില്‍ ശക്തി ബാക്കി ഇല്ലായിരുന്നു....
തിരിച്ചു വിളിക്കുന്നു ഞാന്‍ എന്‍റെ മനസ്സില്‍ ഒരായിരം വട്ടം
തിരുച്ചു വരാന്‍ നീ കൊതിക്കുന്നുണ്ടെന്നറിയാം...
ഞാന്‍ കാത്തിരിക്കുന്നുണ്ടെന്ന് നീ തിരിച്ചറിയും അന്ന് നീ വരും
നിന്നെ പ്രണയിച്ചു തുടങ്ങിയ എന്നിലേക്ക്‌..........നിനക്കായി കാത്തു വെച്ച ഇനിയുള്ള ജീവിത പങ്കു വെക്കാന്‍
അന്ന് ഞാന്‍ ചൊല്ലാം ഒരു മാപ്പ്...
ക്ഷമിക്കാന്‍ നിനക്കകുമെങ്കില്‍ ജീവിക്കാം നിനക്കായി മാത്രം
അതൊരു പ്രയശ്ചിതമല്ല.........ഇനിയെങ്കിലും എനിക്കൊന്നു ചിരിക്കണം മനസ്സില്‍ നില തെറ്റാതെ ഒഴുകുന്ന നഷ്ട്ടങ്ങല്‍ക്കെല്ലാം വിട പറഞ്ഞു
ജീവിക്കണം കറ ഇല്ലാത്ത മനസ്സിന് ഉടമയായി നിനക്കൊപ്പം
അതിര്‍ വരമ്പുകള്‍ ഇല്ലാത്ത നിന്‍റെ സ്നേഹത്തിനു മുന്‍പില്‍ തോറ്റു.....
ഒരുപാട് നാള്‍ ജീവിക്കണം
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ