2011, ജൂൺ 30, വ്യാഴാഴ്‌ച

നീ............


എന്റെ

സ്വപ്നങ്ങളില്‍ ചാഞ്ഞുവീഴുന്ന

മഴനൂലുകളാണു നീ

ഏകാന്തതയില്‍

‍വിരഹത്തിനു സാന്ത്വനമേകുന്ന

മൗനമാണു നീ

പ്രാര്‍ഥനയില്‍

‍ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന

ഓര്‍മ്മകളാണു നീ

എന്റെ

പേനത്തുംബില്‍ നിന്നും ഊര്‍ന്നുവീഴുന്ന

കവിതകളാണു നീ

ഇപ്പോള്‍ ‍എന്റെ

പ്രണയത്തിന്റെ മുള്‍മുനയില്‍

‍കോര്‍ത്തുകിടക്കുന്ന

റോസാപുഷ്പമാണു നീ..........
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ