2011, ജൂൺ 26, ഞായറാഴ്‌ച

അകലുന്നത് മനസ്സില്‍ നിന്നാണ്..എന്‍റെ മനസാണ്..
ഒഴുകുന്നത്‌ പുഴയാണ്..എന്‍റെ കണ്ണീരാണ്...
കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയാണ്..
എന്‍റെ സമ്മതമില്ലാതെ, എന്തിനെന്നറിയാതെ...
ഒഴുകി അകലുന്നത് എനിക്ക് എന്നോടുള്ള ഇഷ്ട്ടമാണ്
ഞാന്‍ എന്റേതെന്നു കരുതിയ ഇഷ്ട്ടം...
ഒപ്പം ഞാന്‍ കാത്തു സൂക്ഷിച്ച പ്രതീക്ഷകളും..
എനിക്കെന്നെക്കുമായ് നഷ്ട്ടപെട്ട സ്വപ്നങ്ങളും...
മയില്‍ പീലി പൂക്കുന്നെന്‍ നിനവിലെക്കാദ്യമായ് 
എന്തെ നിന്‍ മുഖം കാണുവാന്‍ 
എന്തെ എന്‍ മനം വിതുംബി നിന്നു...?
മറുപടി നീയല്ലേ...എന്‍റെ മോഹങ്ങളല്ലേ,,..
രാത്രില്‍ പൂക്കുന്ന പുഷ്പ്പം പോലെ എന്‍റെ മനസ്സില്‍ 
നിന്‍റെ ഓര്‍മ്മകള്‍ പൂത്തിരുന്നു..പക്ഷെ...
പുഷിപിച്ച പൂക്കളില്‍ ഒന്നിന് പോലും 
സുഗന്ധമില്ലെന്ന് പറഞ്ഞു നീ തട്ടി മാറ്റി..
പക്ഷെ ആ പൂവിന്റെ സുഗന്ധമെല്ലാം 
ഞാന്‍, മുന്‍പേ നിനക്കായ്‌ മാറ്റി വെച്ചിരുന്നു..
നിനക്കായ്‌ ഞാന്‍ കൂടാരം കൂട്ടി, പക്ഷെ 
നിനക്കതിന്‍ താല്പര്യം പോരായെന്നു തോന്നി..
എന്‍റെ കൂടാരം എന്‍റെ മനസുപോലെ 
വിശാലമാണെന്ന് നീ തിരിച്ചറിഞ്ഞില്ല ...
തിരിച്ചറിവുകളും തെറ്റിധാരണകളും 
എന്‍റെ ചെറിയ തെറ്റുകളും നിന്നെ എന്നില്‍ നിന്നകറ്റി..
മനസിലെ സ്നേഹം വാക്കുകളില്‍ ഒതുങ്ങാതായപ്പോള്‍
വഴിതെറ്റിയ എന്‍റെ ചിന്തകള്‍ നിന്നെ വേദനിപ്പിച്ചു..
പിരിഞ്ഞു പോകലിന്റെ വക്കിലെത്തിയെ നിന്നെ
സന്തോഷത്തോടെ യാത്രയാക്കുന്നു..കാരണം ,
ഇനിയൊരിക്കല്‍ കൂടി നിന്നെ നഷ്ട്ടപെടുത്താന്‍
വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
നഷ്ട്ടപെട്ടതിനെ തിരിച്ചു പിടിക്കാനല്ല..
വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കാനാണ് ..
അവസാനം എന്തെന്നറിയാത്ത ജീവിത നാടകത്തിലെ
കളിയാട്ടക്കരനായ് ഞാനിന്നു മാറുന്നു..
ഇന്നും മനസ്സില്‍ എന്റേത് മാത്രമായ്
നിറയുന്ന വേദനയോടെ ഞാന്‍..

POSTED BY : SHIMS MT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ