ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
നിന്‍റെ മോഹ സ്വപ്നങ്ങളുടെ
ഉദയം അവസാനിച്ചിരുന്നത്
വര്‍ഷകാല സൂര്യന്‍റെ
ആര്‍ദ്ര സന്ധ്യകളില്‍..
നീ തീര്‍ത്ത നഷ്‌ടസ്വപ്‌നങ്ങള്‍
നിറം ചാലിച്ചിരുന്നത് ,
മഴമേഘങ്ങളുടെ പെയ്തൊഴിയാത്ത
രതി ലാസ്യ ഭാവങ്ങളില്‍..
എങ്കിലും.., ഒടുവില്‍ ,
നീ പെയ്തൊഴിയുമ്പോള്‍,
കരഞ്ഞടങ്ങുമ്പോള്‍ ,
ഇല താളുകളില്‍
മുകില്‍ മുത്തുകള്‍ വാരി വിതറി
വഴി മാറുമ്പോള്‍ ,
ഞാന്‍ നിന്നെ മോഹിക്കുന്നു..
പ്രണയിക്കുന്നു.. കാമിക്കുന്നു ..
മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
വെറുതെ കൊതിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ