പോവുകയാണ്..എങ്ങോട്ടെന്നില്ലാതെ ..എവിടെക്കെന്നില്ലാതെ..വിരഹം എന്‍റെ ഹൃദയം തകര്‍ക്കുന്നു..എന്‍റെ മനസിനെ നശിപ്പിക്കുന്നു..ഇനിയും പിടിച്ചു നില്ക്കാന്‍ എനിക്കാവില്ല..ഞാന്‍ പൊട്ടി തകരുകയാണ്...എന്‍റെ ഇടനെഞ്ചില്‍ ഒരു തേങ്ങല്‍..വിങ്ങുന്ന ഹൃദയത്തിനു ഉത്തരം നല്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല..ഇത്രയും ആഴത്തില്‍ മുറിവേല്‍ക്കുമെന്ന് കരുതിയില്ല..ഈ വേദന സഹിക്കാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നില്ല..അതെ, ഞാന്‍ പ്രതീക്ഷിക്കാതെ എന്നെ കശക്കി കളഞ്ഞു...നേര്‍ത്ത സ്വരം പോലും എന്‍റെ തൊണ്ടയില്‍ ഉണരുന്നില്ല ..നിശബ്ദം മൂകം.. എന്‍റെ കണ്ണുകള്‍ നിറയുന്നത് എനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ല..ഞാന്‍ വെറും ശരീരം മാത്രമോ...എന്നെ വിട്ടുപിരിയാന്‍ തക്കവണ്ണം ഞാന്‍ മോശമെന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നു...ഇല്ല...എനി ക്കിനി കഴിയില്ല...സാരമില്ല..എന്‍റെ ആശകള്‍ മരിച്ചു കഴിഞ്ഞു...
POSTED BY : SHIMS MT
POSTED BY : SHIMS MT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ