2011, ജൂൺ 30, വ്യാഴാഴ്‌ച

ഈ നിമിഷത്തിന്.....
കൂടിച്ചേരലിന്.....
ഞാന്‍ നന്ദി പറയുന്നത്
ടെക്നോളജിയോടും
ദൈവത്തിനോടുമാണ്
മനുഷ്യരില്‍ നിന്ന്
മനുഷ്യരിലേക്കുള്ള
അകലം കുറച്ചതിന് ..........!
 
കളിയോടങ്ങളില്‍
മത്സരിച്ചു തുഴയുമ്പോള്‍
പോലും
നിന്‍റെ കണ്‍ മുനകലെന്റെ
ഹൃദയത്തിലുടക്കി വച്ച്
നീ മൃദുഹാസമെറിയുന്നുണ്ടാവും
പ്രണയാതുരമായ
ഇന്നലെകള്‍
നമ്മെ കുടഞ്ഞെറിഞത്
വഴി പിഴച്ച സംസ്കൃതിയുടെ
മടിത്തട്ടിലേക്ക് ....
 
പ്രണയം കാമത്തിനു
തഴപ്പായ്‌ വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..
 
നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.
 
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?
 
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..
 
നിന്‍റെ പ്രണയം
ഞാന്‍ അറിയുന്നത്
മിഴികളിലൂടെയാണ്

പീലിതുമ്പില്‍
ഊര്‍ന്ന് വീഴാതെ തങ്ങിനില്‍ക്കും
നീര്‍മുത്തിലൂടെയാണ്.......

നമ്മുക്കിടെയിലെ
മൌനങ്ങളും
ശൂന്യതയും
ഏകാന്തതയുമൊക്കെ
അതില്‍ കുതിര്‍ന്ന്
ഇല്ലാതാവാറുണ്ട്!
 
ഇനിയൊരു ജന്മം
എനിക്ക് മഴത്തുള്ളിയാവണം
പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്,
നെറ്റിയിലൂടരിച്ച്,
ചുണ്ടുകളെ നനച്ച്,
ഓരോ അണുവിലും
കുളിര്‍ നിറച്ച്,
പ്രാണനില്‍ ചേരണം
 
 
ഇനിയും എന്നെ ശിക്ഷിക്കരുത്.....
തരിക!
നിന്‍റെ വിസ്മൃതിയുടെ ശ്മശാനഭൂമിയില്‍
നിത്യനിദ്രക്ക്
ആറടി മണ്ണ്.
ഞാന്‍ അവിടെ
സംതൃപതനായിരിക്കും
 
പോകുന്നതിനു മുമ്പെ ....ഒരു വാക്കു മൊഴിയൂ
വഴിവക്കിലെ ഏത് ചവറു കൂനയിലാണ്
നി എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത്?
ഏത് തരിശുഭൂമിയിലാണ്
നി എന്റെ പ്രണയത്തെ സംസ്കരിച്ചത്
 
എന്തിനാണ് നീ എന്നേ പ്രണയിച്ചത് ...?

പ്രണയം ഒരു മധുരസ്വപ്നം മാത്രമാണ് എന്ന് എന്നേ അറിയിക്കാന്‍ വേണ്ടിയോ..!

എന്തിനാണ് എന്നിലേക്ക്‌ നീ സന്തോഷങ്ങള്‍ വാരി വിതറിയത് ..?

അതിനേക്കാള്‍ വലിയ ദുഃഖങ്ങള്‍ എന്നില്‍ നിന്ന് കൊയ്തെടുക്കാനോ..!

അവസാനം നഷ്ട്ടപെട്ടവന്റെ ഓര്‍മ്മകള്‍ മാത്രമായി നീ എന്നില്‍ അവശേഷിക്കതിരിക്കട്ടെ

അതിനായി മാത്രം നീ നല്‍കിയ പ്രണയം ചവറ്റു കോട്ടയിലേക്ക് എറിയുന്നു ഞാന്‍...

ഹൃദയം നുറുങ്ങുന്ന വേദനയോടെ .....
 
“പറയാതെ പോയ വാക്കുകളും
കുറിക്കാതെ പോയ കവിതകളും
എന്നെങ്കിലും ഒരിക്കല്‍ നിന്നെ തേടിയെത്തും
അന്നെന്റെ പ്രണയം നീ തിരിച്ചറിയും,
എന്റെ ജീവന്റെ തുടിപ്പുകള്‍ നീ ഏറ്റുവാങ്ങും..
അന്ന് നിന്നിലൂടെ ഞാന്‍ പുനര്‍ജനിക്കും.....”
 
ഇനി ജീവിതത്തില്‍ ഒരിക്കലും
തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും
ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം.
തിരികെ ആ കാലത്തിലേയ്ക്ക് പോയി
ആപഴയ കൂട്ടുകാരിയോട് ഒന്നു പറയണം
അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന്
അവള്‍ നനഞ്ഞ ആ മഴയില്‍ ഞാനും നനഞ്ഞിരുന്നുവെന്ന്
അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും,
കാവല്നിന്നതും.. എല്ലാം......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ