പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ഇത് പറയാതെ എനിക്ക് പോകാന്‍ ആവില്ല ...
ചെറു പ്രായത്തില്‍ വാക്കുകളുടെ ചാടുലതയില്‍ പിടിചിരുതിയ ആ മഹാനായ
ഉസ്താടിനോട് തോന്നിയ പ്രണയം ...
അദ്ദേഹത്തിന്റെ വാക്കുകളെ പ്രണയിച്ച ഞാന്‍...
ആ പ്രണയം എന്നെ കൊണ്ടെത്തിച്ചത് മദീനയിലെക്കാണ്...
വാക്കുകളുടെ മൂര്‍ച്ച സഹിക്കാനാകാതെ കാപാലികര്‍
അദ്ദേഹത്തിന്
കാരാഗ്രഹ വാസം വിധിച്ചപ്പോളും
അദ്ദേഹം ചൊരിഞ്ഞ ആ പ്രണയ പുഷ്പങ്ങള്‍
മദീനയിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു യുവതയെ ...
ഞാന്‍ ഇപ്പോളും പ്രണയത്തിലാണ്
മദീനയുമായി ...
ജീവനുള്ളിടത്തോളം കാലം മദീനയെ പ്രണയിക്കാതിരിക്കാന്‍
എനിക്കാവില്ല ...
എന്റെ പ്രണയം മുഴുവന്‍ മദീനയോടാണ് ...
ലോകത്തിന്റെ പ്രണയം മുഴുവന്‍ എറ്റു വാങ്ങിയ
ആ മഹാത്മാവിനോടാണ് ....
ലോകത്തെ മുഴുവന്‍ പ്രണയിക്കാന്‍ പഠിപ്പിച്ച
ആ പുന്യവാനോടാണ് ....
എന്റെ രസൂലിനോടാണ്( സ:അ:)
POSTED BY : ABDUL SAMAD ABDUL SALAM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ