2011, ജൂൺ 26, ഞായറാഴ്‌ച

ഓരോ പ്രണയത്തിലും ഞാന്‍ തേടിയത് 
ആത്മാവിന്റെ സുരക്ഷിതത്വമായിരുന്നു,
അവസാനത്തെ തിരിച്ചറിവുകളെന്നും 
എന്നെ അരക്ഷിതനാക്കിയെങ്കിലും,
ഹ്രസ്വമോ ദീര്‍ഘമോ ആയ ഒരോ പ്രണയവും
എന്റെ ആത്മാവിന് സുരക്ഷ നല്‍കുന്ന താവളങ്ങളായിരുന്നു. 
അതിനൊക്കെയും സ്നേഹത്തിന്റെ ഭിത്തികളും,
പ്രേമത്തിന്റെ മേല്‍ക്കൂരയും,
സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകളുമുണ്ടായിരുന്നു...

അവസാനം പ്രണയമെന്താണെന്നതിന്റെ പൊരുള്‍ തേടി 
ഞാനും അലയാന്‍ തുടങ്ങി....


POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ