2011, ജൂൺ 28, ചൊവ്വാഴ്ച

...പ്രത്യാശ...



ദൂരെ മിന്നുമ താരത്തെ നോകി ഞാന്‍ പാടില്ലിനിയും
പൈതലിന്‍ പുഞ്ചിരിപോലും
എന്‍ മന്ദഹാസത്തിന്‍ ഹെതുവലിനിയും
സൗന്ദര്യം തുടിക്കുമാ കുസുമം പോലും
എന്നില്‍ സ്പര്ശിക്കില്ലിനിയും
ജീവിതത്തെ സ്നേഹിക്കാന്‍ കാരണങ്ങള്‍ തന്ന നീ,
ഇനിയും മമ ഹൃദയത്തിന്‍ അര്‍ത്ഥം തേടുവതെന്തേ ?
ഇനി എങ്ങിനെ ഞാന്‍ എന്തിനു ങ്ങാന്‍ ?
എന്നും നിന്‍ മന്ദഹാസത്തിന്‍ ഹേതുവാകാന്‍ കൊതിച്ചു,
നിന്‍ ഏകാന്തതയിലൊരു പവനനകാന്‍ കൊതിച്ചു
നിന്‍ തേങ്ങലിന്‍ അശ്രുബിന്തുവാകാന്‍ കൊതിച്ചു ...
കണ്ടനാള്‍ മുതല്‍ കൊതിച്ചൊരാ സ്വപ്ന ഭാവങ്ങള്‍ അത്രെയും
നിന്‍ മുന്നില്‍ എന്തെ തെറ്റായി ഭവിക്കുന്നു ?
എതാഴിയിലും മുങ്ങി നിവരാം,
നീ എന്നെ ജീവച്ഛവമായി ഉപേക്ഷിക്കില്ലെങ്കില്‍ ...
എതഗ്നിയിലും ശുദ്ധി നേടാം നിന്നെ
എന്‍ അര്‍ത്ഥമാക്കാന്‍ കഴിഞ്ഞെങ്കില്‍ ...
ഒരുനോക്കു കാണാന്‍, ഒരു വാക്ക് കേള്‍ക്കാന്‍
എങ്ങും ഞാന്‍ തേടി ,എന്നും ഞാന്‍ തേങ്ങി ...
സ്നേഹിക്കാന്‍ മാത്രം വെമ്പിയ മനസ്സിനെ തഴഞ്ഞെങ്കില്‍
നഷ്ടം നിനക്കെന്നു മാത്രം അറിയുക ...
മനസ്സില്‍ കരഞ്ഞാലും, ചിരിക്കാന്‍ ങ്ങാന്‍ മറക്കില്ല
നിന്‍ മിഴി ഒരു നോക്ക് എന്നിലേക്കുയര്‍ന്നാല്‍
സന്തോഷാതിക്യതിലും, ങ്ങനോന്നുലയും ...
കരടിനാല്‍ പോലും നിന്‍ മിഴി നിറഞ്ഞെന്നാല്‍ ...!


POSTED BY : വിനു (SIRAJ SIRU)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ