ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011 ജൂൺ 28, ചൊവ്വാഴ്ച
ഞാന്‍ അവളെ പ്രേമിച്ചു
അവള്‍ എന്നെയും
എന്‍റെ പ്രണയം
ചിത്രശലഭത്തിന്‍റെ ചിറകു പോലെയായിരുന്നു..
അവളുടേത്
പല്ലിയുടെ വാലുപോലെയും....
പിന്നെടെപ്പോഴോ
പ്രണയം നഷ്ട്ടപെട്ട്
ഞങ്ങള്‍ അന്യരായി.
കാലപ്രവാഹത്തില്‍
പല്ലിക്ക് പിന്നെയും വാല്‍ മുളച്ചു.
പക്ഷെ എന്‍റെ ചിറകുകള്‍
അതെനിക്ക് എന്നേക്കുമായി
നഷ്ടപെട്ടിരുന്നു.....
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര........
like as a poem
മറുപടിഇല്ലാതാക്കൂ