2011, ജൂൺ 28, ചൊവ്വാഴ്ച

ഈ ലോകത്തിന്റെ ഒരു കൊച്ചു കോണില്‍...വിശാലമായ ആകാശത്തിന്റെ ചുവട്ടില്‍ ഇരുന്നൊരു കുട്ടി ഒരു സ്വപ്നം കണ്ടു....ഒരു പക്ഷിയെ പോലെ ഉയര്‍ന്നു പൊങ്ങി മേഘങ്ങള്കിടയിലൂടെ ഊളിയിട്ടു പറന്നു നടക്കുന്നതായി ...ഓരോ നിമിഷവും അവന്‍ ഈ സ്വപ്നത്തിന്റെ ലഹരിയില്‍ മുഴുകി ..അകലെ വീശുന്ന കാറ്റിനൊപ്പം നിര്‍ത്താതെ പെയ്യുന്ന മഴക്കൊപ്പം പെയ്ത് പരകുന്ന നിലാവിനൊപ്പം അവന്‍ വളര്‍ന്നു ...അവന്റെ സ്വപ്നവും .....ഈ ലോകത്തോടൊപ്പം ഒരുപാട് ഇനങ്ങിയുംതെല്ലോന്നു പിണങ്ങിയും അവന്‍ നടന്നു...അവനിലെസ്വപ്നം ആ വിഹായസില്‍ അവനു ചുറ്റും പറന്നു നടന്നു....

അന്നൊരു മഴക്കാലത്ത്‌ അവന്‍ അവളെ കണ്ടു ...അക്കേഷ്യ മരങ്ങള്‍ക്കിടയില്‍ കൈകോര്‍ത്തു അവര്‍ കണ്ണോടു കണ്‍ നോക്കി ഇരുന്നു.... ആ മഴത്തുള്ളികള്‍ അവരുടെ വികാരങ്ങളെ ആര്‍ദ്രമാക്കി ...അവളുടെ നീണ്ട മുടി ഇഴകള്‍ അവനില്‍ പാറി കളിച്ചു...അന്നാകശത്ത് രണ്ടു ഇണക്കിളികള്‍ കൊക്കുരുമി പറന്നു നടന്നു...

പെട്ടന്നോരുനാല്‍ അവന്റെ ചുറ്റിലുമുള്ള ലോകം മാറി...എന്നും അവനോടൊപ്പം താളം തുള്ളി നടന്ന മഴ പോലും അവനോടു പരിഭവിച്ചു...മെല്ലെ അവനോടൊപ്പം മന്ദഹസിച്ചു നടന്ന അവളൊരു പേമാരിയായി ആര്‍ത്തലച്ചു പെയ്തു...അവനോടൊപ്പം നിന്നവര്‍ അവനില്‍ കുറ്റം ചാര്‍ത്തി എങ്ങോ പോയ്മറഞ്ഞു ..അവന്‍ അപ്പോളും ആശ്വസിച്ചു കാരണം അവന്റെ മാറത്തു ചൂട് പറ്റി അവള്‍ ഉണ്ടായിരുന്നു... നിറ നിലാവ് പോലെ അവള്‍ അവനില്‍ ചൊരിഞ്ഞു നിന്നു...

ഒരു നാള്‍ അവന്റെ മഴക്കാലത്തെ വെല്ലു വിളിച്ചു വസന്തം അവളെ കൈ നീട്ടി വിളിച്ചു....അവന്‍ ചിരിച്ചു...കാരണം അവള്‍ക്കു അവന്റെ മഴക്കാലമായിരുന്നു ഏറെ ഇഷ്ടം എന്നവനു അറിയാമായിരുന്നു....അവളുടെ മുടിയിഴകല്‍ക്കായി അവന്റെ നെഞ്ചില്‍ പരതിയ അവന്‍ ഞെട്ടി...ഒരു മുല്ലവള്ളിയായി അവള്‍ വസന്തതിലേക്ക് പടര്‍ന്നു കയറിയിരുന്നു...അവനിലെ പെരുമഴ അവളെ മുരടിപ്പിച്ചതായി അവള്‍ പറഞ്ഞു..അവളുടെ കുത്ത് വാക്കുകള്‍ അവനില്‍ പെയ്തിറങ്ങി...അന്നത്തെ മഴയ്ക്ക് കണ്ണുനീരിന്റെ ലവണാംശം ഉണ്ടായിരുന്നു...

ശാപവാക്കുകള്‍ അവനില്‍ തീമഴയായി പെയ്തിറങ്ങി...അവന്റെ മനോഹരമായ ലോകം പുറമേക്ക് നിന്നുംകൊട്ടിയടക്കപെട്ടു...വേഗമേറിയ ലോകത്തോട്‌ പൊരുത്ത പെടാനാകാതെ ഭ്രിഷ്ടനായി അവന്‍ നിന്നു...പ്രതീക്ഷയുടെ ചങ്ങലകളാല്‍ അവന്‍ ബന്ധിക്കപ്പെട്ടു...തീര്‍ത്തും!!പരിഹാസ ശരങ്ങലെട്ടു ആ പക്ഷി
ഭൂമിയിലേക്ക്‌ ചിറകറ്റു വീണു!!

ആ ചങ്ങല കാലുകളില്‍ കിടന്നവന്‍ ചിരിക്കാന്‍ ശ്രമിച്ചു ...ചിന്തിക്കാന്‍ ശ്രമിച്ചില്ല...അവന്റെ ഉള്ളില്‍ മഴ പെയ്തു താളംച്ചവുട്ടി ...പുറമേ വെയില്‍ ആനന്ദിച്ചു നിന്നു...വേദനകള്‍ മറക്കാന്‍ അവന്‍ ലഹരികളില്‍ ആറാടി ...നടക്കാന്‍ അറയ്ക്കുന്നു വെറുക്കുന്ന വഴികളിലൂടെ അവന്‍ നടന്നു...അവന്‍ മറ്റൊരാളായി മാറി...അവന്റെ ആകാശം ശൂന്യമായി നിലകൊണ്ടു....

എന്നോ അവനു വഴിയില്‍ കിടന്നു തിളങ്ങുന്ന ഒരു വസ്തു കിട്ടി ...അവന്‍ അതിനെ എപ്പോളും കൂടെ കൂട്ടി ..അതിനെ കൂട്ടുകാരി എന്ന് വിളിച്ചു...ആരോടും ഒന്നും പറയാനാകാതെ കൊട്ടിയടക്കപ്പെട്ട ജീവിതം അവള്‍ക്കു മുന്‍പില്‍ അവന്‍ മലര്‍ക്കെ തുറന്നിട്ട്‌...അവളുടേ തമാശകള്‍ ആശ്വാസ വാക്കുകള്‍ എല്ലാം അവന്‍ തന്നിലേക്ക് ആവാഹിച്ചു...അവള്‍ അവനോടു അകലം പാലിക്കുന്നതായി കാട്ടിയെങ്കിലും അവനായി എപ്പോളും സമയം കണ്ടെത്തി.....

അവളുടെ സ്നേഹ സന്ദേശങ്ങള്‍ക്കായി അവന്‍ കാതോര്‍ത്തിരുന്നു...പതുക്കെ അവന്റെ ഉള്ളിലെ മഴ പതിഞ്ഞ മട്ടില്‍പെയ്തു തുടങ്ങി.... കുട്ടിക്കാലത്തെ അവന്റെ കളിക്കൂട്ടികാരിയായി അവള്‍ അവനോടോപ്പംനിറഞ്ഞു പെയ്തു...അവന്റെ പക്ഷിയെ അവള്‍ ആകാശത്തിലേക്ക് പറത്തി വിട്ടു...അത് പറക്കുന്നത് കണ്ടു അവന്‍ഏറെ സന്തോഷിച്ചു...അവന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി...അവന്‍ അവനിലേക്ക്‌ തന്നെ മടങ്ങി വന്നു...

എന്നാല്‍ ഒരു നാള്‍ അവള്‍ അവനില്‍ നിന്നുമകന്നു പോകുന്നതായി അവനു തോന്നി...അവളുടെ സ്നേഹസന്ദേശങ്ങള്‍ എത്താതെ ആയി...പാറിപ്പറക്കുന്ന അവന്റെ പക്ഷിക്ക് ചുറ്റും അവള്‍ തീര്‍ത്ത സ്നേഹത്തിന്റെ കരവലയം ഉള്‍വലിഞ്ഞു...അവന്‍ വീണ്ടും ഏകനായി വിഷാദത്തോടെ പകുതി അടഞ്ഞ ജാലക വാതിലിലൂടെ അവളുടെ സ്നേഹ സന്ദേശങ്ങള്‍ പ്രതീക്ഷിച്ചു ഇരിപ്പായി
POSTED BY : SHANU SHAHUL HAMEED

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ