2011, ജൂലൈ 2, ശനിയാഴ്‌ച

കാമുകനും കവിയും ഭ്രാന്തനും ഒരുപോലെയാണെന്ന്‍ ആരോ പറഞ്ഞത് എത്ര സത്യമാണ്...

ആദ്യം ഞാനൊരു കാമുകനായിരുന്നു... അതിരുകളില്ലാത്ത സ്നേഹം പങ്കിട്ട്,
ലോകത്തിനു മുന്നില്‍ നിശബ്ദമായി സൂക്ഷിച്ച് ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു....

വാടാമല്ലിപ്പൂവിന്റെ നിറമുള്ള അവളുടെ വിരലുകള്‍ തഴുകി, ആത്മാവിലേക്ക്
പെയ്തിറങ്ങുന്ന പ്രണയമഴയും കൊണ്ട്, പ്രണയം അതിന്റെ വിരല്‍ത്തുംബിനാല്‍
ആത്മാവിനെ തൊട്ടുണര്‍ത്തിയ മൂന്നു വര്‍ഷങ്ങള്‍..... അവള്‍
അടുത്തിരിക്കുംബോള്‍ ചെംബകം പൂവിടുന്നതും, മുന്തിരി വള്ളി
തളിര്‍ക്കുന്നതും, ഒന്നും ഞാനറിഞ്ഞില്ലാ...

എന്നാല്‍ വേര്‍പിരിയുന്ന നിമിഷത്തിലാണ് സ്നേഹം അതിന്റെ യതാര്‍ത്ഃ ആഴം
തിരിച്ചറിയുന്നത്.ദൂരെ ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് അവള്‍ പോയി മറഞ്ഞത്
മിഴിനീര്‍ തുടക്കാതെ ഞാന്‍ നോക്കി നിന്നു.

കിനാവിന്റെ പളുങ്കു പാത്രങ്ങള്‍ പൊട്ടിച്ചിതറിയ രാവുകളില്‍, അവളുടെ
ഓര്‍മകളില്‍, ഒരു മെഴുകുതിരിയായി ഞാന്‍ ഉരുകി..... നോവുന്ന ഓര്‍മകള്‍
മാത്രം പിറന്ന ആ കാലം......

ഏതോ കാലത്തിന്റെ തിരശീലക്കു പിന്നില്‍ എനിക്കായി അവള്‍ കാത്തിരിക്കുന്നു എന്ന്‍ ഞാനറിഞ്ഞപ്പോള്‍ ഞാനോരു കവിയായി........

ഇനി ഒരു ഭ്രാന്തന്റെ വേഷം.. രക്തതിന്റെ നിറമുള്ള കണ്ണുകളുമായി, പെയ്തൊഴിഞ്ഞ ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു.....
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ