2011, ജൂൺ 26, ഞായറാഴ്‌ച

‎"സ്നേഹം"


‎"സ്നേഹം" രണ്ടക്ഷരം എങ്കിലും ഇടുങ്ങിയമനസുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വ്യാപ്തിയുള്ള വാക്ക്. ഇതിന്‍റെതണലിലാണ് പലമഹാന്‍മാരും തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തത്. സാമ്രാജങ്ങള്‍തകര്‍ക്കപ്പെട്ടതും ഇതിഹാസങള്‍ രചിക്കപ്പെട്ടതുമെല്ലാം ഒരര്‍ത്ഥത്തില്‍ചിന്തിച്ചാല്‍ സ്നേഹത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ അടങ്ങാത്തദാഹങളില്‍നിന്നാവണം.കവികളുടെ ഭാവനയ്ക്ക് വിത്തുംവളവുമായതും, ചിത്രകാരന്‍മാരുടെ ബ്രെഷിന്‍തന്പുകളില്‍ നിറങ്ങളായതും, പുരാണങ്ങളുടെ വിശുദ്ധിയായതും എല്ലാമെല്ലാം സ്നേഹമാണ്. ഋതുക്കളുടെസഹായമില്ലാതെ എപ്പൊഴുംപൂക്കുന്ന ഒരേഒരുപൂവാണ് സ്നേഹം.


 


poated by: JISHA CHINNOOS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ