ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്‌ച
പ്രണയം എന്തെന്നറിയാത്ത അനുഭവിക്കാത്ത അപൂര്‍വം മനുഷ്യജന്മങ്ങളും ഉണ്ടാകാം.അതില്‍ ഒരാളാണല്ലോ ഞാന്‍...? എവിടെയൊക്കെയോ വച്ചു നഷ്ടപ്പെട്ട കൌമാരത്തില്‍...അധവാ പ്രണയം എന്തെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍..കലാലയത്തിന്റെ ഇടുങ്ങിയ ഇടനാഴികളിലെവിടെയോ ഒക്കെ വച്ച് അയല്‍ക്കരിയും സഹപാടിയുമൊക്കെയായ കൂട്ടുകാരിയോട് തോന്നിയ ഏതോ ഒരു വികാരമായിരുന്നു പ്രണയം എന്നു ഇന്നു ഞാന്‍ മനസ്സിലാക്കുന്നു... അന്ന് പറയാന്‍ കഴിയാത്ത ആ പ്രണയത്തിന്റെ നഷ്ടബോധം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു..ജീവിതത്തിന്റ െ ഈ സായാന്തനാതതില്‍..വീണ്ടും ഞാന്‍
അന്ന് നഷ്ടപ്പെട്ട ആ കൌമാര൦ തേടിയലയൂകയാണ്..അപ്രാപ്യം എന്നറിയുമ്പോഴും..ആത്യാഗ്രഹം മുന്നോട്ട് നയിക്കുന്നു...!!
posted by :
പ്രണയം, ജീവിതം, വിവാഹം
പ്രണയസ്വപ്നങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം പലരുടെയും ദാമ്പത്യബന്ധങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പ്രണയം ആദര്‍ശങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്താണെങ്കില്‍ ജീവിതം പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്.
മോഹന്‍ലാലും ഉര്‍വശിയും അഭിനയിച്ച മിഥുനം എന്ന സിനിമ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പ്രണയകാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് ഭര്‍ത്താവിനെക്കുറിച്ച് നായികയുടെ പരാതി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രണയകാലത്തെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ നായകനു കഴിയുന്നില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം.
പ്രണയ വിവാഹത്തില്‍ പ്രതീക്ഷകള്‍ കൂടുതലായിരിക്കും. കാമുകീകാമുകന്‍മാര്‍ മണിക്കൂറുകള്‍ ചുറ്റുമുള്ള ലോകത്തെ വിസ്മരിച്ച് സംസാരിച്ചിരിക്കും. ഭക്ഷണം കഴിക്കാന്‍ പോലും മറന്ന് അവര്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കും. കാമിനിയുടെ ഏത് ആഗ്രഹവും സഫലമാക്കുമെന്ന് കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്റെ ഭാവത്തോടെ കാമുകന്‍ വാഗ്ദാനം ചെയ്യും.
പങ്കാളിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ പ്രണയികള്‍ ഉത്സാഹിക്കും. കണ്ടുമുട്ടുന്ന ചുരുങ്ങിയ സമയങ്ങളില്‍ ഒപ്പമുള്ളയാളെ സന്തോഷിപ്പിക്കാന്‍ ഇരുവരും മത്സരിക്കും. എല്ലാറ്റിലുമുപരി സ്വന്തം വ്യക്തിത്വത്തിന്റെ ഏറ്റവും നല്ല വശമാകും ഇഷ്ടപ്പെടുന്നയാള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക.
പ്രണയത്തിന് സാമ്പത്തിക പരാധീനതകള്‍ പോലും ഉണ്ടാകില്ല. കാമുകിയുടെ പിറന്നാളിന് പണം കടംവാങ്ങിയാണെങ്കിലും വിലയേറിയ സമ്മാനം വാങ്ങിക്കൊടുക്കും.
ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ താമസം തുടങ്ങുന്നതോടെ ഇതെല്ലാം തകിടം മറിയും. കണ്ടുമുട്ടുന്ന ഏതാനും മണിക്കൂറുകളില്‍ പരസ്?പരം സന്തോഷിപ്പിക്കുന്നതുപോലെ ഒരുമിച്ച് ജീവിക്കുമ്പോള്‍ പറ്റില്ല.
കഴിവിനും ഗുണങ്ങള്‍ക്കുമൊപ്പം പരിമിതികളും ദോഷങ്ങളും വ്യക്തികള്‍ക്കുണ്ടാകും. ഇതെല്ലാം സ്വാഭാവികമായി തെളിഞ്ഞുവരും. നല്ല വാക്ക് മാത്രം പറഞ്ഞിരുന്നവള്‍ കുത്തുവാക്കുകള്‍ പ്രയോഗിച്ചുതുടങ്ങും…നുള്ളിനോവി
പ്രണയത്തിന്റെ സ്വപ്നസൗധത്തില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവരാത്തവര്‍ക്ക് ഇതിനെ അഭിമുഖീകരിക്കുക എളുപ്പമാകില്ല.
പ്രേമിക്കുന്ന കാലത്ത് സ്ത്രീയും പുരുഷനും മാത്രമാണുണ്ടാവുക. വിവാഹം കഴിക്കുന്നതോടെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന ഒരു വലിയ സമൂഹത്തിന്റെ ഭാഗമായി അവര്‍ മാറും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കാനും എല്ലാവരെയും പരിഗണിക്കാനും അവര്‍ ബാധ്യസ്ഥരാകും. ഇതോടെ പരസ്?പരം നല്‍കിയിരുന്ന പരിഗണനയും കരുതലും അതേ തീവ്രതയില്‍ പ്രകടിപ്പിക്കാനായെന്നു വരില്ല.
പ്രണയകാലമല്ല യഥാര്‍ഥ ജീവിതം എന്ന തിരിച്ചറിവോടെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇത്തരമൊരു പ്രതിസന്ധിയുണ്ടാവില്ല. അതോടൊപ്പം പങ്കാളിയുടെ ഗുണങ്ങളിലും നന്മകളിലും ഭാഗഭാക്കാവുന്ന നമ്മള്‍ അയാളുടെ കുറവുകളും പരിമിതികളും കൂടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് തിരിച്ചറിയുക. എല്ലാറ്റിലുമുപരി കാലത്തിനും പ്രായത്തിനുമൊപ്പം പ്രണയത്തിനും രൂപാന്തരീകരണം സംഭവിക്കുമെന്ന് മനസ്സിലാക്കുക. മധുരപ്പതിനേഴിലെ പച്ചപ്രണയമാകില്ല 30 വയസ്സാകുമ്പോഴുള്ളത്.
വികാരത്തിനപ്പുറം വിവേകത്തിന്റെ തലങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയിക്കഴിയുമ്പോള്‍ ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങള്‍കൂടി ഇതോട് ചേരും. കാലംചെല്ലുമ്പോള്‍ ശരീരത്തിനും മനസ്സിനുമപ്പുറം ഒരാത്മീയതലത്തിലേക്ക് ബന്ധം വളരും.
എന്നാല്‍ പ്രണയം മരിക്കുന്ന ദുരവസ്ഥ ചിലരുടെ ജീവിതത്തിലുണ്ടാകും. അതൊരു വലിയ ദുരന്തമാണ്. പിന്നീടുള്ള നാളുകള്‍ കലഹത്തിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും നാളുകളായിരിക്കും. അത്തരം കഠിനകാലത്ത് ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം വേര്‍പിരിയുന്നതായിരിക്കും. പക്ഷേ, പ്രണയവും വിവാഹവും പോലെ ഒരു എടുത്തുചാട്ടമാകരുത് വേര്‍പിരിയലെന്നു മാത്രം
ശുഭ രാത്രി ...
സ്നേഹത്തിന്റെ പ്രേമത്തിന്റെ
കൌമാരത്തിന്റെ ചാപല്യങ്ങള്‍ക്ക്
സൗഹൃദത്തിന്റെ ചായ്പുകള്‍
ഒരുക്കിത്തന്ന എല്ലാ സുഹൃത്തുക്കളോടും
ഞാന്‍ ഇനി എന്ത് പറയും
ചായ്പുകള്‍ക്ക് മീതെ
മറ്റൊരു ലോകം തേടി
ഞാന്‍ ഓടി മറഞ്ഞെന്നോ
അതല്ല
ചായ്പുകളുടെ ദുര്‍ഗന്തം
സഹിക്കാതെ അവള്‍
മറു കൂട് തേടി
പോയെന്നോ ....
എങ്കിലും നിങ്ങളോരുക്കിയ
സ്നേഹത്തിന്റെ ചായ്പുകള്‍ക്ക്
നന്ദി പറയാന്‍ ഞാന്‍
മറക്കുന്നില്ല ....
posted by :
എന്റെ സങ്കല്‍പ്പങ്ങള്‍
പ്രേമത്തിന്റെ മേമ്പൊടിയുമായി
നിങ്ങളിലേക്ക് വന്നപ്പോള്‍...
എന്റെ പ്രണയ പുഷ്പങ്ങള്‍
തളിരിടുകയായിരുന്നു ....
എന്നെ തന്നെ പ്രണയിക്കാന്‍ തുടങ്ങി
ഏകാന്തതയെ മാത്രം പ്രണയിച്ചിരുന്ന
ഒരു യൌവനം ഇപ്പോള്‍ മറ്റൊരു
പാതയിലേക്ക് മാറ്റി നിര്തപ്പെട്ടിരിക്കുന്നു
പ്രണയിചോട്ടെ ഞാന്‍ ഈ ഈന്തപ്പനകളെ
പ്രണയിചോട്ടെ ഞാന്‍ ഈ മരുപ്പച്ചകളെ
ബഹറിനിലെ മുത്തും പവിഴവും
തേടാനല്ല....
ലോകത്തെ മുഴുവന്‍ സ്നേഹിക്കനായി
ഞാന്‍ സ്നേഹിചോട്ടെ എന്റെ മദീനയെ ....
posted by :
നീ............
എന്റെ
സ്വപ്നങ്ങളില്‍ ചാഞ്ഞുവീഴുന്ന
മഴനൂലുകളാണു നീ
ഏകാന്തതയില്‍
വിരഹത്തിനു സാന്ത്വനമേകുന്ന
മൗനമാണു നീ
പ്രാര്‍ഥനയില്‍
ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന
ഓര്‍മ്മകളാണു നീ
എന്റെ
പേനത്തുംബില്‍ നിന്നും ഊര്‍ന്നുവീഴുന്ന
കവിതകളാണു നീ
ഇപ്പോള്‍ എന്റെ
പ്രണയത്തിന്റെ മുള്‍മുനയില്‍
കോര്‍ത്തുകിടക്കുന്ന
റോസാപുഷ്പമാണു നീ..........
posted by :
പ്രണയത്തിന്റെ സംഗീതം
ശാന്ദമാണ്...
ഹൃദയത്തില്‍ നിന്നും
ഹൃദയത്തിലേക്ക്
നൈര്‍മല്യത്തോടെ
ഒഴുകുന്ന ശാന്ദത....
നൈര്‍മല്യമാകുന്ന ഹൃദയമേ
നിനെ ഞാന്‍ സ്നേഹിചോട്ടെ
കട്ടപിടിച്ച ചുകപ്പിലും
മിടിക്കുന്ന സ്നേഹമേ
നിന്നില്‍ ലയിച്ചു ഞാന്‍
പാടിക്കോട്ടേ .....
ജീവിതമാകുന്ന ഗാനം
നമുക്കൊത് ചേര്‍ന്ന് പാടാം
പ്രണയം എനിക്കെന്റെ
ജീവിതമാണല്ലോ....
posted by :
ഓരോ സൗഹൃദവും സ്നേഹത്തിന്റെ
ഓരോ മുഖങ്ങളായിരുന്നു ....
ഓരോ സൗഹൃദവും തിരിച്ചറിവിന്റെ
ഓരോ പാഠങ്ങളും....
സ്നേഹവും തിരിച്ചറിവും
ഒന്ന് ചേര്‍ന്ന് സൗഹൃദത്തിന്റെ
മാറ്റ് കൂട്ടി .....
ദ്രിടത ഏറ്റി....
ഒരു ഗുരുനാധാനില്‍ നിന്നും
ലഭിക്കാത്ത പാഠങ്ങളുമായി
സന്തോഷത്തിന്റെ
തിരിച്ചരിവുകളുമായി
സൗഹൃദക്കടലില്‍ ഒരു
പോങ്ങു തടിയായി ...
ഓളങ്ങളെ താലോലിച്ചു
ഞാന്‍ ഇങ്ങനെ കിടന്നോട്ടെ....
posted by :
കൊഴിഞ്ഞുപോയ എന്‍റെ പനിനീര്‍പൂവ്
നിറങ്ങളും സ്വപ്നങ്ങളും ഉള്ള ഈ പൂവാടിയില്‍ ....
എന്നെ തനിച്ചാക്കി എന്നില്‍ നിന്നും അകന്നു പോയ എന്‍റെ പ്രിയ കൂട്ടുകാരി .....
ഇനിയും നിന്‍റെ ആ കിളികൊന്ച്ചല്‍ കേള്‍ക്കാനും ....
പവിഴം പൊഴിയുന്ന നിന്‍റെ സാന്ത്വന വാക്കുകള്‍ ....
എന്നില്‍ ആശ്വാസം ഏകിയതും ...
നനവാര്‍ന്ന മിഴികളോടെ നീ യാത്ര പറഞ്ഞപ്പോള്‍ ....
ഇനിയും ഞാന്‍ തിരിച്ചു വരും എന്നാ നിന്‍റെ വാക്കും .....
പ്രിയസഖി ഞാന്‍ ഇന്നും ഓര്‍ക്കുന്നു ....
വിധിയുടെ ക്രൂര കരങ്ങള്‍ നിന്നിലേക്കടുത്തപ്പോള്‍ ...
നിന്‍റെ മനസ്സ് എന്തിനോ വിങ്ങിയിരുന്നു എന്ന് ഞാന്‍ അറിയുന്നു .....!!
സ്നേഹ സൌഹൃദത്തിന്റെ പനിനീര്‍പൂക്കള്‍ നിനക്കായ് ....
നിനക്കായ് മാത്രം സഖി ...
ഇനിയും വരുന്ന ജന്മത്തില്‍ നിനക്കായ് നിനക്കായ് മാത്രം ...
ഞാന്‍ എന്‍റെ ജീവനെ കൊഴിക്കാന്‍ ആശിക്കുന്നു ....
എന്‍റെ മിഴിനീര്‍തുള്ളികള്‍ നീ കാണുന്നുവോ ...?
എന്‍റെ ഹൃദയവേദന നീ അറിയുന്നുവോ .....?
എങ്കിലും ഞാന്‍ അറിയുന്നു ,ഇന്ന് നീ നാളെ ഞാന്‍ ....
വേദനയോടെ നിന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ .........
--ANAS ABDUL MAJEED --
posted by :
മഴ
ഒരു നാള്‍ എന്നോട് പിണങ്ങി ഭ്രാന്തമായ് അട്ടഹസിച്ചു പോയവള്‍,
പിന്നീടൊരു നാള്‍ ആ പിണക്കത്തിന്റെ പരിഭവങ്ങള്‍ പറഞ്ഞു-
തീര്‍ക്കാന്‍ മന്ദമായ് എന്നരികില്‍ എത്തിയവള്‍
കള്ള പിണക്കം നടിച്ചു ഞാനും പരിഭവിച്ചപ്പോള്‍-
എന്‍ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞവള്‍
പിണക്കം നടിച്ചിരുന്ന ഞാന്‍ അത് കണ്ടു പുഞ്ചിരിച്ചപ്പോള്‍
തുള്ളിച്ചാടി വന്നെന്നില്‍ അലിഞ്ഞവള്‍ ..._മഴ
ഈ നിമിഷത്തിന്.....
കൂടിച്ചേരലിന്.....
ഞാന്‍ നന്ദി പറയുന്നത്
ടെക്നോളജിയോടും
ദൈവത്തിനോടുമാണ്
മനുഷ്യരില്‍ നിന്ന്
മനുഷ്യരിലേക്കുള്ള
അകലം കുറച്ചതിന് ..........!
കളിയോടങ്ങളില്‍
മത്സരിച്ചു തുഴയുമ്പോള്‍
പോലും
നിന്‍റെ കണ്‍ മുനകലെന്റെ
ഹൃദയത്തിലുടക്കി വച്ച്
നീ മൃദുഹാസമെറിയുന്നുണ്ടാവും
പ്രണയാതുരമായ
ഇന്നലെകള്‍
നമ്മെ കുടഞ്ഞെറിഞത്
വഴി പിഴച്ച സംസ്കൃതിയുടെ
മടിത്തട്ടിലേക്ക് ....
പ്രണയം കാമത്തിനു
തഴപ്പായ് വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..
നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..
നിന്‍റെ പ്രണയം
ഞാന്‍ അറിയുന്നത്
മിഴികളിലൂടെയാണ്
പീലിതുമ്പില്‍
ഊര്‍ന്ന് വീഴാതെ തങ്ങിനില്‍ക്കും
നീര്‍മുത്തിലൂടെയാണ്.......
നമ്മുക്കിടെയിലെ
മൌനങ്ങളും
ശൂന്യതയും
ഏകാന്തതയുമൊക്കെ
അതില്‍ കുതിര്‍ന്ന്
ഇല്ലാതാവാറുണ്ട്!
ഇനിയൊരു ജന്മം
എനിക്ക് മഴത്തുള്ളിയാവണം
പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്,
നെറ്റിയിലൂടരിച്ച്,
ചുണ്ടുകളെ നനച്ച്,
ഓരോ അണുവിലും
കുളിര്‍ നിറച്ച്,
പ്രാണനില്‍ ചേരണം
ഇനിയും എന്നെ ശിക്ഷിക്കരുത്.....
തരിക!
നിന്‍റെ വിസ്മൃതിയുടെ ശ്മശാനഭൂമിയില്‍
നിത്യനിദ്രക്ക്
ആറടി മണ്ണ്.
ഞാന്‍ അവിടെ
സംതൃപതനായിരിക്കും
പോകുന്നതിനു മുമ്പെ ....ഒരു വാക്കു മൊഴിയൂ
വഴിവക്കിലെ ഏത് ചവറു കൂനയിലാണ്
നി എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത്?
ഏത് തരിശുഭൂമിയിലാണ്
നി എന്റെ പ്രണയത്തെ സംസ്കരിച്ചത്
എന്തിനാണ് നീ എന്നേ പ്രണയിച്ചത് ...?
പ്രണയം ഒരു മധുരസ്വപ്നം മാത്രമാണ് എന്ന് എന്നേ അറിയിക്കാന്‍ വേണ്ടിയോ..!
എന്തിനാണ് എന്നിലേക്ക് നീ സന്തോഷങ്ങള്‍ വാരി വിതറിയത് ..?
അതിനേക്കാള്‍ വലിയ ദുഃഖങ്ങള്‍ എന്നില്‍ നിന്ന് കൊയ്തെടുക്കാനോ..!
അവസാനം നഷ്ട്ടപെട്ടവന്റെ ഓര്‍മ്മകള്‍ മാത്രമായി നീ എന്നില്‍ അവശേഷിക്കതിരിക്കട്ടെ
അതിനായി മാത്രം നീ നല്‍കിയ പ്രണയം ചവറ്റു കോട്ടയിലേക്ക് എറിയുന്നു ഞാന്‍...
ഹൃദയം നുറുങ്ങുന്ന വേദനയോടെ .....
“പറയാതെ പോയ വാക്കുകളും
കുറിക്കാതെ പോയ കവിതകളും
എന്നെങ്കിലും ഒരിക്കല്‍ നിന്നെ തേടിയെത്തും
അന്നെന്റെ പ്രണയം നീ തിരിച്ചറിയും,
എന്റെ ജീവന്റെ തുടിപ്പുകള്‍ നീ ഏറ്റുവാങ്ങും..
അന്ന് നിന്നിലൂടെ ഞാന്‍ പുനര്‍ജനിക്കും.....”
ഇനി ജീവിതത്തില്‍ ഒരിക്കലും
തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും
ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം.
തിരികെ ആ കാലത്തിലേയ്ക്ക് പോയി
ആപഴയ കൂട്ടുകാരിയോട് ഒന്നു പറയണം
അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന്
അവള്‍ നനഞ്ഞ ആ മഴയില്‍ ഞാനും നനഞ്ഞിരുന്നുവെന്ന്
അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും,
കാവല്നിന്നതും.. എല്ലാം......
എന്താണ് യഥാര്‍ത്ഥ പ്രണയം..?
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍................
നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്..............
അത് പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ......
അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും.............
അതും പ്രണയമല്ല...കാരുണ്യമാണ്..
എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍ അവളെക്കാള്‍ വേദന അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍.....
നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............
അവള്‍ വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍.........
ഓര്‍ക്കുക അതാണ് പ്രണയം .......
അത് മാത്രമാണ് പ്രണയം....
posted by :
ഒരു നഷ്ട പ്രണയത്തിന്‍റെ ഇരുളറയില്‍ തനിച്ചിരുന്നു കാലം തള്ളി നീക്കാനഗ്രഹിച്ച എന്നിലേക്ക് നീ കടന്നു വന്നു....
ഒരിക്കലും ഞാന്‍ ക്ഷണിച്ചതല്ല നിന്നെ എന്നിലേക്ക്......നീയായി കടന്നു വന്നതുമല്ല.....
ആര്‍ക്കോ വേണ്ടി ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടി
ഒരു ചരടിനാല്‍ മാത്രം ബന്ധിക്കപെട്ടു നീ എന്നില്‍
എന്‍റെ മനസ്സിനെ വഞ്ചിക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് അപ്പോഴും എന്നോട് തന്നെ ഞാന്‍ പറയുന്നുണ്ടായിരുന്നു....
ഒരിക്കല്‍ പോലും നിന്‍റെ പ്രണയമോ നിന്‍റെ സ്വപ്നങ്ങളോ എനിക്ക് കാണാന്‍ ആയില്ല കാരണം ഒരു ജന്മം എനിക്ക് കാണാന്‍ ബാക്കി വെച്ച് പോയ പ്രണയം എന്നില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.... ......
എവിടെയൊക്കെയോ നഷ്ട്ടപെട്ട സ്വരവും സനിദ്യവും തേടി ഞാന്‍ എന്നെ സധാ അലയാന്‍ വിട്ടിരിക്കുകയായിരുന്നു......
നിന്നരികില്‍ ഇരുന്നാലും മറ്റൊരു ലോകത്ത് ഞാന്‍ തനിയെ സന്തോഷം കണ്ടെതുവായിരുന്നു.......എല്ലാം നീ അറിയുന്നനുണ്ടായിരുന്നു....എന്ന ിട്ടെന്തേ
ഒരിക്കല്‍ പോലും നീ എന്നെ തട്ടി വിളിച്ചില്ല ..........
വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അറിയാതെ പോകില്ലായിരുന്നു നിന്നെ......
ഒരു നഷ്ട്ട വസന്തത്തില്‍ പൊലിഞ്ഞു പോയ പൂ പോലെ എന്നില്‍ നിന്നും അകന്നു പോയ നിമിഷങ്ങള്‍..ആ ഓര്‍മ്മയില്‍ ഞാന്‍ ജീവിക്കുന്നു ത്യാഗമെന്നു ഞാന്‍ കരുതി.....അത് പക്ഷെ തെറ്റായിരുന്നു........ഒരിക്കല്‍ എന്നെ തോല്‍പ്പിച്ച പ്രണയത്തെ ഇന്ന് ഞാന്‍ തോല്പ്പിക്കുകയായിരുനു......
നിന്നിലൂടെ
നിന്നിലും അവശേഷിക്കുന്നത് സ്നേഹം കൊതിക്കുന്ന മനസ്സാണെന്ന് ഞാന്‍ അറിയാന്‍ ശ്രമിച്ചില്ല...
ഒടുവില്‍ സൌമ്യമായ നിന്‍റെ യാത്ര പറച്ചിലില്‍ എന്നെ ചുട്ടെരിക്കാനുള്ള ശക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.........
യാത്ര പറയുന്ന നേരം നിന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയും കണ്ണില്‍ പടര്‍ന്ന കണ്ണ് നീരും.....
നിന്‍റെ മനസ്സിലെ എരിയുന്ന കനലുകള്‍ എനിക്ക് കാണിച്ചു തന്നു
അപ്പോഴും നിന്‍റെ പ്രാണസ്ഥാനത്ത് ഞാന്‍ ചാര്‍ത്തിയ പ്രപഞ്ച സ്വരൂപമായ താലി അന്നാദ്യമായി ഞാന്‍ കണ്ടു...... ഒരിക്കല്‍ പോലും ഞാന്‍ നീതി പുലര്‍ത്താത്ത ആ സത്യം എന്നെ ആദ്യമായി ചോദ്യം ചെയ്തു...
നിന്‍റെ ശിരോമദ്യത്തില്‍ പരമാത്മ സ്ഥാനത്തു സമര്‍പിച്ച എന്‍റെ ജീവന്‍...സീമന്ത രേഖയാല്‍ നീ മറച്ചു വെച്ചത്....നിന്‍റെ രക്തത്താല്‍ ആയിരുന്നോ...
അഞ്ചു ധര്‍മ്മങ്ങള്‍ പാലിക്കുമെന്ന വക്കില്‍ ഞാന്‍ തന്ന പുടവ ഒന്നും ഞാന്‍ പാലിച്ചില്ലെന്ന് എന്നോട് വെളിപ്പെടുത്തി .....എല്ലാം അന്നാദ്യമായി
....എന്‍റെ അന്ധതയില്‍ കാണാത്ത പോയതെല്ലാം അപ്പോഴാദ്യമായി കണ്ടു....
തിരിച്ചു വിളിക്കാന്‍ എന്‍റെ പ്രാണന്‍ പോലും എന്നില്‍ നിന്നും കുതിച്ചോടി.....
പക്ഷെ എവിടെയോ ഞാന്‍ നിശ്ചലമായി പോയി...
നിന്നെ അഭിമുകീകരിക്കാന്‍ എന്നില്‍ ശക്തി ബാക്കി ഇല്ലായിരുന്നു....
തിരിച്ചു വിളിക്കുന്നു ഞാന്‍ എന്‍റെ മനസ്സില്‍ ഒരായിരം വട്ടം
തിരുച്ചു വരാന്‍ നീ കൊതിക്കുന്നുണ്ടെന്നറിയാം...
ഞാന്‍ കാത്തിരിക്കുന്നുണ്ടെന്ന് നീ തിരിച്ചറിയും അന്ന് നീ വരും
നിന്നെ പ്രണയിച്ചു തുടങ്ങിയ എന്നിലേക്ക്..........നിനക്കായ ി കാത്തു വെച്ച ഇനിയുള്ള ജീവിത പങ്കു വെക്കാന്‍
അന്ന് ഞാന്‍ ചൊല്ലാം ഒരു മാപ്പ്...
ക്ഷമിക്കാന്‍ നിനക്കകുമെങ്കില്‍ ജീവിക്കാം നിനക്കായി മാത്രം
അതൊരു പ്രയശ്ചിതമല്ല.........ഇനിയെങ്ക ിലും എനിക്കൊന്നു ചിരിക്കണം മനസ്സില്‍ നില തെറ്റാതെ ഒഴുകുന്ന നഷ്ട്ടങ്ങല്‍ക്കെല്ലാം വിട പറഞ്ഞു
ജീവിക്കണം കറ ഇല്ലാത്ത മനസ്സിന് ഉടമയായി നിനക്കൊപ്പം
അതിര്‍ വരമ്പുകള്‍ ഇല്ലാത്ത നിന്‍റെ സ്നേഹത്തിനു മുന്‍പില്‍ തോറ്റു.....
ഒരുപാട് നാള്‍ ജീവിക്കണം
posted by :
ഉദിച്ചുയരും സൂര്യന്‍ സാക്ഷി
നക്ഷത്രം വിരിഞ്ഞിറങ്ങും നീലാകാശം സാക്ഷി
രാവിനെ പ്രണയിക്കാന്‍ വരുന്ന രാത്രി മഴ സാക്ഷി
കാറ്റിനോട് പരിഭവം പറന്ജോഴുകുന്ന പുഴ സാക്ഷി
ഭൂമിയുടെ ദാഹം തീര്‍ക്കാന്‍ പെയ്യും മഴ സാക്ഷി
നീയെന്ന മഴയില്‍ ഞാന്‍ അണയാതെ പ്രകാശിക്കാം
ഞാന്‍ അറിയാതെ എന്നിലെ തീനാളം അണയുന്നത് വരെ ...
എല്ലാവര്ക്കും ശുഭദിനം നേരുന്നു
ആഖി
posted by :
2011, ജൂൺ 28, ചൊവ്വാഴ്ച
നിന്റെ മോഹ സ്വപ്നങ്ങളുടെ
ഉദയം അവസാനിച്ചിരുന്നത്
വര്‍ഷകാല സൂര്യന്‍റെ
ആര്‍ദ്ര സന്ധ്യകളില്‍..
നീ തീര്‍ത്ത നഷ്‌ടസ്വപ്‌നങ്ങള്‍
നിറം ചാലിച്ചിരുന്നത് ,
മഴമേഘങ്ങളുടെ പെയ്തൊഴിയാത്ത
രതി ലാസ്യ ഭാവങ്ങളില്‍..
എങ്കിലും.., ഒടുവില്‍ ,
നീ പെയ്തൊഴിയുമ്പോള്‍,
കരഞ്ഞടങ്ങുമ്പോള്‍ ,
ഇല താളുകളില്‍
മുകില്‍ മുത്തുകള്‍ വാരി വിതറി
വഴി മാറുമ്പോള്‍ ,
ഞാന്‍ നിന്നെ മോഹിക്കുന്നു..
പ്രണയിക്കുന്നു.. കാമിക്കുന്നു ..
മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
വെറുതെ കൊതിക്കുന്നു .
posted by :
നീ ബാക്കി വച്ചത്
ഇന്നലെ ഞാന്‍ മഷിതീര്‍ന്ന
പേനയില്‍ നിന്‍റെ
പ്രണയം മുക്കിയെഴുതി..
...എന്‍റെ തൂലികയില്‍
നിന്ന് പുറതെക്കൊഴുകി
ചെകുത്താന്‍റെ രക്തം.
പൊള്ളുന്ന വാക്കുകള്‍
നഷ്ടനൊമ്പരങ്ങള്‍
ശാപവേറിയോച്ചകള്‍
പുക തിന്ന കരളിന്‍റെ
കണ്ണുനീര്‍ തുള്ളികള്‍
കായ്ക്കുന്ന കരിമ്പിന്‍ ചണ്ടികള്‍
ഇന്ന് രക്തം കുതിര്‍ത്ത
കുറെ കടലാസ്സുതുണ്ടുകളും
പനിക്കുന്ന എന്‍റെ ജീവിതവും ബാക്കി..
ആഖി
posted by :
“നെഞ്ചില്‍ വിപ്ലവത്തിന്റെ ചുവപ്പുമായ്
അരിവാള്‍ ചുറ്റിക നക്ഷത്രമേന്തി
മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ്
വിളിച്ച് നടന്ന എന്നില്‍
നീ നിറച്ചു തന്നതാണീ
പ്രണയത്തിന്റെ ചുവപ്പ്.
ഇന്ന് പ്രണയവും വിപ്ലവവും
ഒടുങ്ങി ജഡമായ എന്നില്‍
ബാക്കിയാവുന്നതും ചുവപ്പ് മാത്രം
നീ കീറിമുറിച്ച ഹൃദയത്തില്‍ നിന്നും
ഒഴുകിയിറങ്ങുന്ന ചുവപ്പ്.....”
posted by :
നഷ്ടപെട്ടുപോയ നിമിഷങ്ങള്‍...
അതിന്‍റെ ആകത്തുക...
അതാണ് ഈ ജീവിതം ....
ഇനി ഒരിക്കലെങ്കിലും പൂക്കുവാന്‍ കഴിയാതെ ...
ഋതുക്കള്‍ മാറിവരുന്നതും...
വെയിലും മഴയും ഒന്നും അറിയാതെ...
ഇനിയും എത്ര നാള്‍...
സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു വസന്ത കാലം
ഒരിക്കലെങ്കിലും ഇതു വഴി വന്നെങ്കില്‍ ...
ഒരിക്കല്‍,
ഒരിക്കല്‍ മാത്രം...
ജീവിതത്തിന്‍റെ പ്രസരിപ്പും തുടിപ്പും ചലനവും...
സിരകളിലൂടെ ഒഴുകിയെത്തുന്ന നവ ചൈതന്യവും...
അങ്ങനെ നഷ്ടപെട്ടെ പലതും...പലതും..
ആഖി
posted by :
ഈ ലോകത് കാണുന്ന ചപലതകളെ അല്ല ഞാന്‍ സ്നേഹിച്ചിരുന്നത്
ഓരോ മനുഷ്യനിലുമുള്ള സത്യത്തെ മാത്രം ...
ചില ഇടങ്ങളില്‍ അത് വര്‍ണ്ണങ്ങള്‍ വാരി വിതക്കുമെന്കില്‍
മറ്റു ചിലപ്പോള്‍ കൂരിരുട്ടിന്റെ ഫലമാവും
എങ്കിലും ആ കൂരിരുട്ടുകളില്‍ ഒരു മിന്നാമിന്നിയായെന്കിലും
ഞാന്‍ എന്ന കൂട്ടുകാരനെ ഉള്‍കൊള്ളുക ....
ഇവിടെ ഞാനും നീയും നാമോരോരുത്തരുമാകട്ടെ .....
posted by :
Adyathe Pranaya lekhanam
ആദ്യത്തെ പ്രണയ ലേഖനം
ഒരിക്കല്‍ എന്‍ അകതാരില്‍ മൊട്ടിട്ട മോഹങ്ങള്‍ എന്‍ പ്രിയ സഖിയോടു ചോല്ലതിരുന്നു ഞാന്‍ …….എന്‍ മനസ്സിന്റെ ചെപ്പിലടച്ചോളിപ്പിച്ച എന്‍ സ്നേഹം എന്തെന്നറിയാതെ പോയവള്‍. പലനാളില്‍ വഴിയരുകള്‍ പാര്‍ത്തു ഞാവളെ ചുണ്ടോനന്നക്കുവാള്‍ കഴിയാതെ കുഴങ്ങി ഞാന്‍… അവളുടെ മിഴികളും ചോല്ലുനത് കണ്ടു… എന്‍ അധരത്തില്‍ നിന്നൊരു സ്നേഹ വാക്കുതിരുവാന്‍. ഒരു നാള്‍ ഞാന്‍ ഒരുംബെട്ടിറങ്ങുന്നു….. കയ്യില്‍ കരുതിയ പ്രണയ കാവ്യമേകുവാന്‍… പാതയോരതവളുടെ പാദ ശബ്ദം കേള്‍ക്കാനായി…. അക്ഷമനായി കാതുകള്‍ കൂര്‍പിച്ച്. നിമിഷങ്ങള്‍ പലതുകള്‍ ഇഴഞ്ഞങ്ങു നീങ്ങവേ…. എന്‍ പ്രണയ കാവ്യം ഈര്‍പ്പമണിയുന്നു…. കൈകളില്‍ നിന്നുതിര്‍ന്നൊരു വിയര്‍പ്പു കണങ്ങളാല്‍… നിക്ഷേപിച്ചു ഞാനതെന്‍ ഹ്രിത്തിനടുത്തായി കീശയില്‍. ദൂരെ നിന്നവള്‍ മിന്നായം കണ്ടു ഞാന്‍… നടന്നടുത്തവള്‍ എന്‍ ചാരത്തെതുന്നു.. ഒരു മിന്നലിന്‍ വേഗത്തില്‍ നല്കുന്നവല്‍ക്കായി എന്‍ ഹൃത്തില്‍ നിന്നുതിര്‍ന്നൊരു പ്രണയ കാവ്യത്തെ.. ഒരു നിമിഷം സ്ഥബ്ദയായി തുറിച്ചു നോക്കിയിട്ടവള്‍ … പുസ്തക താളുകളില്‍ വാങ്ങി ഒളുപ്പിചെന്‍ കാവ്യത്തെ… നടന്നു നീങ്ങുന്നവള്‍ ഒരക്ഷരം മിണ്ടീല്ല…. ആശിച്ച കളിപ്പാട്ടം നേടിയ കുട്ടിപോല്‍.
posted by :
ഓരോ പ്രണയത്തിലും ഞാന്‍ തേടിയത്
ആത്മാവിന്റെ സുരക്ഷിതത്വമായിരുന്നു,
അവസാനത്തെ തിരിച്ചറിവുകളെന്നും
എന്നെ അരക്ഷിതനാക്കിയെങ്കിലും,
ഹ്രസ്വമോ ദീര്‍ഘമോ ആയ ഒരോ പ്രണയവും
എന്റെ ആത്മാവിന് സുരക്ഷ നല്‍കുന്ന താവളങ്ങളായിരുന്നു.
അതിനൊക്കെയും സ്നേഹത്തിന്റെ ഭിത്തികളും,
പ്രേമത്തിന്റെ മേല്‍ക്കൂരയും,
സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകളുമുണ്ടായിരുന്നു. ..
അവസാനം പ്രണയമെന്താണെന്നതിന്റെ പൊരുള്‍ തേടി
ഞാനും അലയാന്‍ തുടങ്ങി....
ഇപ്പോള്‍ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് ....
ആത്മാവിന് മാത്രം മനസിലാകുന്ന വിശുദ്ദ പ്രണയം ....
posted by :
COMMENTS: SIRAJ SIRU : വിശുദ്ധ പ്രണയം ...!നഷ്ട്ടപെടുന്നതാണോ പ്രണയം ..?
തിരിച്ചറിവാണോ പ്രണയം ?_ ABDUL SAMAD ABDUL SALAM : വിശുദ്ദ പ്രണയം എന്താണെന്ന് സുഹൃത്തിന്റെ ലെവലില്‍ ചിന്തിച്ചാല്‍ മനസിലാകില്ല ...നഷ്ടപ്പെടാതതായിട്ടു ഈ പ്രപഞ്ചത്തില്‍ നഷ്ടം മാത്രമേ ഉള്ളൂ...പ്രണയവും ചിലപ്പോള്‍ ചില ശരിയായ തിരിച്ചറിവുകള്‍ നല്‍കും ...ഓരോ വിജയത്തില്‍ നിന്നും ഓരോ പരാജയത്തില്‍ നിന്നും അതിന്റെ അന്ടസത്തയും പാടവും ഉള്‍കൊള്ളൂന്നവനാണ് യഥാര്‍ത്ഥ ജീവിത വിജയി ..._
SIRAJ SIRU:
മറ്റുള്ളവരുടെ ചിന്ത മണ്ഡലത്തെ അളക്കാന്‍ തക്ക അളവുകോല്‍ ആരുടെയും പക്കല്‍ ലെഭ്യം അല്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം തിരിച്ചറിവാണ് ...
എങ്കിലും പറയാം മറ്റു ചിലര്‍ക്ക് അത് അറിവില്ലയ്മ്മയാണ് _
ABDUL SAMAD ABDUL SALAM : പ്രണയം സ്വന്തം ആത്മാവിനോടു തന്നെ ആകുമ്പോള്‍ അവിടെ മനസാക്ഷി കുത്തിന്റെ കാര്യം ഉദിക്കുന്നില്ല സുഹൃത്തേ ....
സ്വന്തം ആത്മാവിനെ പ്രണയിക്കുമ്പോള്‍ അതിനെ വിശുദ്ദ പ്രണയം എന്ന് വിളിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല ....
ആ പ്രണയം ഇതു തരത്തിലുള്ളതാണെന്ന് തീരുമാനിക്കേണ്ടത് അവരവരുടെ ചിന്താ മണ്ഡലമാണ് ...__SIRAJ SIRU : അത് തെറ്റാണെന്ന് ആരും പറഞ്ഞില്ല ...തങ്ങളുടെ ലെവലില്‍ നിന്ന് എന്ന് പറഞ്ഞതുകൊണ്ട് പ്രതികരിച്ചു എന്ന് മാത്രം ..
ABDUL SAMAD ABDUL SALAM: താങ്കളുടെ പ്രതികരണ ശേഷി വിശുദ്ദ പ്രണയം ? എന്നാ തരത്തില്‍ ഇന്നത്തെ മാധ്യമങ്ങള്‍ അറിവും മൂലയും പൊക്കി കാണിച്ചു വാര്‍ത്ത ഉണ്ടാക്കുന്നത് പോലെ ആയോ എന്നാ സംശയം കൊണ്ടാണ് വിശദീകരണം തന്നത് ...:
SIRAJ SIRU: അല്ലെന്നു മനസ്സിലായെന്നു വിചാരിക്കുന്നു ..!ABDUL SAMAD ABDUL SALAM :
ഇപ്പോള്‍ മനസിലായി...
പിന്നെ ആദ്യത്തെ ആ ചോദ്യത്തിന് തക്കതായ മറുപടി തന്നെയാണ് "വിശുദ്ദ പ്രണയം എന്താണെന്ന് സുഹൃത്തിന്റെ ലെവലില്‍ ചിന്തിച്ചാല്‍ മനസിലാകില്ല ..."
ഇന്നത്തെ ലോകത്തില്‍ ഇത്തരത്തിലുള്ള മറുപടികള്‍ ആവശ്യമായി വരുന്നുണ്ട് സുഹൃത്തേ ...
കാരണം നമ്മുടെ മീഡിയകളും, സാംസ്കാരിക പ്രമുഘരെന്നു വിളിക്കുന്ന പലരും ചെര്‍ന്ന്നു അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍ ...
സംശയ മുനകളോട് കൂടിയ ചോദ്യങ്ങള്‍ പലരും അവഗനിക്കുന്നതാണ് , ഇത്തരക്കാരെ വേണ്ടും വീണ്ടും ആവേശ ഭരിതരാക്കുന്നത്...
കൊട്ടുകാരന് മനസിലായിക്കാണും എന്ന് വിശ്വസിക്കട്ടെ ....SIRAJ SIRU : മറുപടി നന്നായി ..! നന്ദി !
SIRAJ SIRU : വിശുദ്ധ പ്രണയം ...!നഷ്ട്ടപെടുന്നതാണോ പ്രണയം ..?
തിരിച്ചറിവാണോ പ്രണയം ?_ABDUL SAMAD ABDUL SALAM : വിശുദ്ദ പ്രണയം എന്താണെന്ന് സുഹൃത്തിന്റെ ലെവലില്‍ ചിന്തിച്ചാല്‍ മനസിലാകില്ല ...നഷ്ടപ്പെടാതതായിട്ടു ഈ പ്രപഞ്ചത്തില്‍ നഷ്ടം മാത്രമേ ഉള്ളൂ...പ്രണയവും ചിലപ്പോള്‍ ചില ശരിയായ തിരിച്ചറിവുകള്‍ നല്‍കും ...ഓരോ വിജയത്തില്‍ നിന്നും ഓരോ പരാജയത്തില്‍ നിന്നും അതിന്റെ അന്ടസത്തയും പാടവും ഉള്‍കൊള്ളൂന്നവനാണ് യഥാര്‍ത്ഥ ജീവിത വിജയി ..._
SIRAJ SIRU:
മറ്റുള്ളവരുടെ ചിന്ത മണ്ഡലത്തെ അളക്കാന്‍ തക്ക അളവുകോല്‍ ആരുടെയും പക്കല്‍ ലെഭ്യം അല്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം തിരിച്ചറിവാണ് ...
എങ്കിലും പറയാം മറ്റു ചിലര്‍ക്ക് അത് അറിവില്ലയ്മ്മയാണ് _
ABDUL SAMAD ABDUL SALAM : പ്രണയം സ്വന്തം ആത്മാവിനോടു തന്നെ ആകുമ്പോള്‍ അവിടെ മനസാക്ഷി കുത്തിന്റെ കാര്യം ഉദിക്കുന്നില്ല സുഹൃത്തേ ....
സ്വന്തം ആത്മാവിനെ പ്രണയിക്കുമ്പോള്‍ അതിനെ വിശുദ്ദ പ്രണയം എന്ന് വിളിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല ....ആ പ്രണയം ഇതു തരത്തിലുള്ളതാണെന്ന് തീരുമാനിക്കേണ്ടത് അവരവരുടെ ചിന്താ മണ്ഡലമാണ് ..._
_SIRAJ SIRU : അത് തെറ്റാണെന്ന് ആരും പറഞ്ഞില്ല ...തങ്ങളുടെ ലെവലില്‍ നിന്ന് എന്ന് പറഞ്ഞതുകൊണ്ട് പ്രതികരിച്ചു എന്ന് മാത്രം ..
ABDUL SAMAD ABDUL SALAM: താങ്കളുടെ പ്രതികരണ ശേഷി വിശുദ്ദ പ്രണയം ? എന്നാ തരത്തില്‍ ഇന്നത്തെ മാധ്യമങ്ങള്‍ അറിവും മൂലയും പൊക്കി കാണിച്ചു വാര്‍ത്ത ഉണ്ടാക്കുന്നത് പോലെ ആയോ എന്നാ സംശയം കൊണ്ടാണ് വിശദീകരണം തന്നത് ...:
ഇപ്പോള്‍ മനസിലായി...
പിന്നെ ആദ്യത്തെ ആ ചോദ്യത്തിന് തക്കതായ മറുപടി തന്നെയാണ് "വിശുദ്ദ പ്രണയം എന്താണെന്ന് സുഹൃത്തിന്റെ ലെവലില്‍ ചിന്തിച്ചാല്‍ മനസിലാകില്ല ..."
ഇന്നത്തെ ലോകത്തില്‍ ഇത്തരത്തിലുള്ള മറുപടികള്‍ ആവശ്യമായി വരുന്നുണ്ട് സുഹൃത്തേ ...
കാരണം നമ്മുടെ മീഡിയകളും, സാംസ്കാരിക പ്രമുഘരെന്നു വിളിക്കുന്ന പലരും ചെര്‍ന്ന്നു അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍ ...
സംശയ മുനകളോട് കൂടിയ ചോദ്യങ്ങള്‍ പലരും അവഗനിക്കുന്നതാണ് , ഇത്തരക്കാരെ വേണ്ടും വീണ്ടും ആവേശ ഭരിതരാക്കുന്നത്...
കൊട്ടുകാരന് മനസിലായിക്കാണും എന്ന് വിശ്വസിക്കട്ടെ ....
പിന്നെ ആദ്യത്തെ ആ ചോദ്യത്തിന് തക്കതായ മറുപടി തന്നെയാണ് "വിശുദ്ദ പ്രണയം എന്താണെന്ന് സുഹൃത്തിന്റെ ലെവലില്‍ ചിന്തിച്ചാല്‍ മനസിലാകില്ല ..."
ഇന്നത്തെ ലോകത്തില്‍ ഇത്തരത്തിലുള്ള മറുപടികള്‍ ആവശ്യമായി വരുന്നുണ്ട് സുഹൃത്തേ ...
കാരണം നമ്മുടെ മീഡിയകളും, സാംസ്കാരിക പ്രമുഘരെന്നു വിളിക്കുന്ന പലരും ചെര്‍ന്ന്നു അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍ ...
സംശയ മുനകളോട് കൂടിയ ചോദ്യങ്ങള്‍ പലരും അവഗനിക്കുന്നതാണ് , ഇത്തരക്കാരെ വേണ്ടും വീണ്ടും ആവേശ ഭരിതരാക്കുന്നത്...
കൊട്ടുകാരന് മനസിലായിക്കാണും എന്ന് വിശ്വസിക്കട്ടെ ....
SIRAJ SIRU : മറുപടി നന്നായി ..! നന്ദി !
ഇന്ന് എന്റെ മഴവില്ലുകള്‍ക്ക് നിറം മങ്ങിയിരിക്കുന്നു ......
കണ്ണുനീരിനു രക്തഗന്ധം
ജീവിത വീഥിയില്‍ സ്വപ്നങ്ങള്‍ പോലും എനിക്കന്യമാകുന്നു ..
ഈ ജീവിതം വേണമായിരുന്നോ ?
ആര്‍ക്കും ആരും സ്വന്തമല്ല ,
ആര്‍ക്കു വേണ്ടിയും ആരും കാത്തിരിക്കുന്നുമില്ല ....
എല്ലാം നമ്മുടെ കനവുകള്‍ .......
നാം സ്വന്തമെന്നു കരുതിയവര്‍ എല്ലാം -
ഇന്നലങ്കില്‍ നാളെ നമ്മെ തള്ളി പറയും
ഒരിക്കല്‍ നാം വിശ്വസിച്ചതും കണ്ടതുമെല്ലാം -
തെറ്റാന്നന്നു മനസിലാകുന്ന കാലം വിദൂരമല്ല ...
പക്ഷേ അന്ന് കരയുവാന്‍ എന്ടെയോ ,
നിങ്ങളുടെയോ കണ്ണില്‍ കണ്ണുനീര്‍ ബാക്കി ഉണ്ടാവില്ല
എന്നെ അറിഞ്ഞു ഞാന്‍ നിന്നിലെതും വരെ
നിന്‍ തണലില്‍ നീ എന്നെ വളര്‍ത്തിയാലും.... !!
posted by :
അന്ന്
നീ കുറ്റപ്പെടുത്തി...
ഇഷ്ടപ്പെട്ടപ്പോലെക്കും നഷ്ട്ടപ്പട്ടതാണന്നു ചൊല്ലി ,
ഇനി എന്നെ കരയിക്കുമോ എന്ന
ചോദ്യത്തില്‍
അറിയാതെ ഞാനും വീണു പൊയ് ....
ഇന്ന്
പോയ്മുഖങ്ങളില്‍ നിന്ന് വിടുതി നേടി
നിന്നെ തേടി ഞാന്‍ അലന്ജ്ഞാപ്പോലെക്കും
നീ പഠിച്ചിരുന്നു
എങ്ങനെ മറ്റൊരു പൊയ്മുഖം ആകാമെന്ന്
എല്ലാം
എന്റെ കുറ്റം
എന്റെ തെറ്റുകള്‍
എന്റെ മാത്രം സ്വാര്‍ത്ഥത ....
posted by :
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)